സിഡ്‌നി "കൊലപാതകം" പ്രതി ജോയൽ കൗച്ചി മാനസിക രോഗി: പൊലീസ്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ഷോപ്പിങ് സെന്‍ററിൽ ആറ് പേരെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മാനസിക രോഗിയാണെന്ന് പൊലീസ്.  ജോയൽ കൗച്ചിയുടെ വലതു കയ്യിലുള്ള ചാര, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ഒരു ഡ്രാഗൺ ടാറ്റൂ പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ  സഹായിച്ചു. 

പ്രതിയുടെ പേര് ജോയൽ കൗച്ചി എന്നാണ്. ഇയാളുടെ സ്വദേശം ബ്രിസ്ബേനിനടുത്തുള്ള ടൂവൂംബയാണെന്ന് സമൂഹ മാധ്യമ പ്രൊഫൈൽ പറയുന്നു. 40 വയസ്സുള്ള പ്രതി വടക്കുകിഴക്കൻ സംസ്ഥാനമായ ക്വീൻസ്‌ലാൻഡിൽ നിന്നാണ് വന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ ആന്‍റണി കുക്ക് പറഞ്ഞു. 

ഒരു മാസം മുൻപ് സിഡ്‌നിയിൽ എത്തിയ പ്രതി നഗരത്തിൽ ഒരു ചെറിയ സ്റ്റോറേജ് യൂണിറ്റ് വാടകയ്‌ക്കെടുത്തതായി കരുതുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് സിഡ്‌നിയുടെ കിഴക്കുള്ള ബോണ്ടി വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെൻ്ററിൽ "വളരെ ആഘാതകരമായ" കത്തി ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചയാൾ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നു.

ആക്രമണത്തിൽ ആറ് പേരെ കൊല്ലുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും  ചെയ്തു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിൻ്റെ അമ്മ ആഷ് ഗുഡ് എന്ന 38കാരിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു .

ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത കാണുന്നില്ലെന്നാണ് പ്രാഥമിക പൊലീസ് നിഗമനം. സിഡ്‌നിയിലെ കൊലയാളി സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !