ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം: വെള്ളമെടുക്കാൻ പോയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു,

അലനല്ലൂർ: കടുവയുടെ മുന്നില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി. എടത്തനാട്ടുകര വട്ടമലയില്‍ താമസിക്കുന്ന കോട്ടയില്‍ കൃഷ്ണന്‍റെ ഭാര്യ രുഗ്മിണിയാണ് കടുവയുടെ മുന്നില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ് സംഭവം. വീടിന് തൊട്ടുള്ള കുടിവെള്ളമെടുക്കുന്ന കുഴിയിനിന്ന് ചാടി പുറത്തേക്ക് വരുന്ന കടുവയെ കണ്ട രുഗ്മണി ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. മണ്ണാർക്കാടുനിന്ന് ദ്രുതകർമ സേന എത്തി പരിശോധന നടത്തി. കരിങ്കൻ തോണി പള്ളിക്കുന്നില്‍ താമസിക്കുന്ന ഓട്ടുപാറ ഇബ്രാഹീമിന്‍റെ സ്‌ഥലത്തുള്ള കുഴിയിലാണ് കടുവ കിടന്നിരുന്നത്.

ഈ കുഴിയില്‍ നിന്നാണ് ദിവസവും കുടുംബം വെള്ളം ശേഖരിക്കുന്നത്. വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ ഇരയാക്കാനാണ് കടുവ ഇവിടെ തമ്പടിക്കുന്നതെന്ന് സംശയിക്കുന്നു.

ജനവാസ കേന്ദ്രങ്ങളിലെ കടുവയുടെ സാന്നിധ്യം ഇല്ലാതാക്കാൻ അതികൃതർ വേണ്ട നടപടികള്‍ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരു ദിവസം മുമ്പ് റോഡില്‍ കണ്ട കാല്‍പാട് വനം വകുപ്പ് പരിശോധിച്ച്‌ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !