മുംബൈ: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയും ഗിന്നസ് വേള്‍ഡ് റെക്കോർഡ് ഉടമയുമായ ജ്യോതി ആംഗെ വോട്ട് രേഖപ്പെടുത്തി.നാഗ്പൂരിലെ പോളിംഗ് ബൂത്തിലാണ് അവർ സമ്മതിദാനവകാശം വിനിയോഗിച്ചത്.
30 വയസ്സുള്ള ജ്യോതിയുടെ ഉയരം 61.95 സെൻ്റീമീറ്ററാണ്. കുടുംബത്തോടൊപ്പം നടന്നാണ് അവർ പോളിംഗ് ബൂത്തിലെത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം എല്ലാവരും സമ്മതിദാനവകാശം വിനിയോഗിക്കണമെന്നും അത് പൗരന്റെ കടമയാണെന്നും ജ്യോതി മാദ്ധ്യമങ്ങളോട് പറഞ്ഞു.1993 ഡിസംബർ 16 ന് ജനിച്ച ജ്യോതി 'ബിഗ് ബോസ് 6' ലെ മത്സരാർത്ഥിയാണ്. അമേരിക്കൻ ഹൊറർ ടെലിവിഷൻ പരമ്പരകളില്‍ അഭിനയിച്ച ജ്യോതിയുടെ മെഴുക് പ്രതിമ ലോണവാല വാക്സ് മ്യൂസിയത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഉയരക്കുറവിന് കാരണമാകുന്ന അക്കോണ്ട്രോപ്ലാസിയ രോഗബാധിതയാണ് ഇവർ.
മുമ്പ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത എന്ന പദവി ബ്രിഡ്ജറ്റ് ജോർദാന്റെ പേരിലായിരുന്നു. 2009 ലാണ് ജ്യോതി ഈ റെക്കോർഡ് സ്വന്തമായത്. ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് നാഗ്പൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.