കോട്ടയം: കടുത്ത ചൂടും, പെരുന്നാളും, തിരഞ്ഞെടുപ്പും. ഭായിമാർ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയതോടെ നിർമ്മാണ മേഖല സ്തംഭവനാവസ്ഥയിലായി.എന്തിന് തോട്ടങ്ങളിലും ഫാമുകളിലും കോഴിക്കടകളിലും പോലും ഭായിമാരില്ല.
ചൂട് കൂടിയത് മുതല്‍ തുറസായ സ്ഥലങ്ങളില്‍ പണിയെടുക്കാൻ അന്യസംസ്ഥാനക്കാർ മടിച്ചിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് എത്തിയത്. നിർമ്മാണ മേഖലയില്‍ ജോലി ചെയ്യാൻ ആളില്ലാതായതോടെ വീട് നിർമ്മാണമടക്കം പാതിവഴിയില്‍ മുടങ്ങി.ജാർഖണ്ഡ് സ്വദേശികള്‍ മടങ്ങിയത് ഫാമുകളേയും ബാധിച്ചു. മലയോരത്ത് കുടംബത്തോടെ താമസിച്ച് വീടുപണികള്‍ ചെയ്യുന്നത് ഉത്താരഖണ്ഡ്, ജാർഖണ്ഡ് സ്വദേശികളാണ്.
ഞായറാഴ്ചകളില്‍ കോട്ടയം ഭായിത്തെരുവാകുന്നതാണ് പതിവെങ്കിലും ഇക്കുറി കാര്യമായ ബഹളമില്ലായിരുന്നു. അസം, ഒഡീഷ, ബംഗാള്‍, ബിഹാർ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ജില്ലയില്‍ ഏറ്റവും കൂടുതലുള്ളത്. ഒരു മാസം കഴിഞ്ഞായിരിക്കും പലരും തിരിച്ച് വരിക.
പൗരത്വം നഷ്ടപ്പെടുമോയെന്ന ആശങ്ക
പൗരത്വനിയമവുമായി ബന്ധപ്പെട്ട പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ മിക്ക തൊഴിലാളികളും ഇക്കുറി വോട്ട് ചെയ്യാൻ പോകുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദവും പൗരത്വം നഷ്ടപ്പെടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.
വോട്ട് ചെയ്തില്ലെങ്കില്‍ പൗരത്വം നഷ്ടമാകുമെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. അതിനാല്‍ ഇതുവരെ തിരഞ്ഞെടുപ്പു കാലത്ത് പോകാതിരുന്നവർ വരെ ഇക്കുറി നാട്ടിലേക്കു പോകുന്നുണ്ട്.
കിട്ടാനില്ല തൊഴിലാളികളെ
ജില്ലയില്‍ പായിപ്പാടാണ് കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്നത്. നിർമ്മാണ മേഖലയിലും, ഹോട്ടല്‍ മേഖലയിലുമാണ് കൂടുതല്‍ തൊഴിലാളികലും പണിയെടുക്കുന്നത്.
ഹോട്ടലുകളില്‍ സപ്ലൈയും പാചകവും വരെ ഇവരാണ്. 60 - 70 % തൊഴിലാളികള്‍ ഈ മാസം പകുതിയോടെ നാട്ടിലേക്കു പോകും. കൂടുതല്‍ ശമ്പളം കൊടുത്താലും മലയാളികളെ കിട്ടാനില്ലാത്തതിനാല്‍ തൊഴിലാളി ക്ഷാമം എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് തൊഴിലുടമകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.