കോട്ടയം: നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മാഞ്ഞൂർ ഓമല്ലൂർ മംഗലം പാടിയില്‍ ശ്രീകുമാറിന്റെ ഭാര്യ ഷിമ ശ്രീകുമാർ (42) ആണു മരിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴോടെ കോട്ടയം - എറണാകുളം റോഡില്‍ നമ്പ്യാകുളം ജംക്ഷനു സമീപമായിരുന്നു അപകടം.ഏറ്റുമാനൂർ ഭാഗത്തുനിന്നും മാഞ്ഞൂരിലേക്കു വരികയായിരുന്ന ഷിമയുടെ ഇലക്ട്രിക് സ്കൂട്ടറില്‍ എതിർദിശയില്‍ വന്നിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ചാലക്കുടി നെടിയപറമ്പില്‍ കുടുംബാംഗമാണ്. ഭർത്താവ് ശ്രീകുമാർ ഖത്തറിലാണ്. മക്കള്‍: എം.എസ്.ആരോമല്‍, എം.എസ്.ആദിത്യൻ. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.