നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ​ ​ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ,,

 കൊച്ചി: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ കുറുമശ്ശേരിയിൽ വെച്ചാണ് സംഭവം.

ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷം വെട്ടി ​ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ​ഗുണ്ടാ സംഘങ്ങൾ തമ്മിൽ ചേരി തിരി‍ഞ്ഞ് തർക്കങ്ങൾ ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് കൊലപാതകം എന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സംഭവത്തിൽ ചെങ്ങാമനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമന്‍. 2019 ൽ അത്താണിയിൽ ഗില്ലാപ്പി ബിനോയി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമന്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !