ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറി, നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമായി; പരിഹസിച്ച് ഷിബു ബേബി ജോണ്‍,

 കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പൂജാമുറിയില്‍ നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.

ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയില്‍ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു. താന്‍ വര്‍ഗീയ വാദിയാണെന്നുള്ള പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്നും കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ കഥകള്‍ പറഞ്ഞാല്‍ അത് നനച്ചാലും കുളിച്ചാലും തീരില്ല. അതുകൊണ്ട് അതിലേക്ക് പോകുന്നില്ല. കിടപ്പുമുറിയില്‍ നിന്ന് ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറി എന്നത് ഒരു നല്ല കാര്യമാണ്. ഒത്തിരി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകും. 

ഞാന്‍ വര്‍ഗീയവാദിയാണെന്നുള്ള പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ല. ഞാന്‍ എന്താണെന്നുള്ളത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. എന്റെ പൈതൃകത്തില്‍നിന്നു ഇതുവരെ വ്യതിചലിച്ച് പോയിട്ടില്ല. പൂരപ്പാട്ടിന് കൊണ്ടുപോകുന്നവര്‍ അവരുടെ പണി ചെയ്യുമല്ലോ. ഗണേഷ് കുമാര്‍ അയാളുടെ പണി ചെയ്തു. മുഖ്യമന്ത്രി അത് ആസ്വദിച്ചു. അത്രമാത്രമേ പറയാനുള്ളൂ.

നരേന്ദ്ര മോദിയോട് ഭക്തിയുള്ള ഒരാളുമായാണ് കൊല്ലത്ത് മുകേഷ് മത്സരിക്കുന്നത് എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. പൂജാമുറിയില്‍ ചിലപ്പോള്‍ മോദിയുടെ ചിത്രമുണ്ടാകും. 

യുഡിഎഫ് സ്ഥാനാര്‍ഥി ആളുകളെ കബളിപ്പിക്കുകയാണ്. മുസ്ലീം പള്ളിയില്‍ ചെന്നാല്‍ ഖുറാനിലെ പദങ്ങള്‍ ഉദ്ധരിച്ച് പ്രസംഗിക്കും. അവിടെയും വലിയ അഭിനയമാണെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !