കണ്ണൂർ : ദേശീയപാതയില്‍ നിർത്തിയിട്ട ലോറിക്ക് പുറകില്‍ കാറിടിച്ച് കാർയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം, അപകടത്തില്‍ കാർയാത്രക്കാരായ നാല് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.
മടവൂർ ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിൻ്റെ ഭാര്യ തൻസി(33)യാണ് മരണപ്പെട്ടത്. അപകടത്തില്‍ തൻസിയുടെ ഭർത്താവ് നാസർ (40) , ആദില്‍ അബ്ദുല്ല (11) , ബിഷറുല്‍ അഫി(8) , ഫാത്തിമ മെഹ്റിൻ (10) , സിയ (7) എന്നിവർക്ക് പരിക്കേറ്റു .തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ പയ്യോളി - വടകര ദേശീയപാതയില്‍ ഇരിങ്ങല്‍ മങ്ങൂല്‍പാറക്ക് സമീപം ആറുവരിപാതയുടെ നിർമാണം പൂർത്തീകരിച്ച ഭാഗത്താണ് അപകടം നടന്നത്. കണ്ണൂരില്‍ നിന്നും സ്വദേശമായ കോഴിക്കോട്ടേക്ക് സഞ്ചരിക്കവെ കുട്ടികളടക്കം എട്ട് പേർ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
ആറുവരിയുടെ ഭാഗമായി ഒരു ഭാഗത്തേക്ക് മാത്രം വണ്‍വേയായി താല്‍ക്കാലികമായി മൂന്നുവരി മാത്രം തുറന്നുകൊടുത്ത ഏറെ വീതിയേറിയ റോഡിലാണ് അപകടം സംഭവിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും നിർത്തിയിട്ട ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു .
സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന മരണപ്പെട്ട തെൻസിയെ ഏറെനേരത്തെ ശ്രമഫലമായാണ് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുക്കാനായത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.