യൂ​ണി​ഫോ​മി​ന് പ​ക​രം "മ​ത​പ​ര​മാ​യ വ​സ്ത്രം" ആ​ള്‍​ക്കൂ​ട്ടം സ​കൂ​ള്‍ ത​ക​ര്‍​ത്തു

ഹൈ​ദ​രാ​ബാ​ദ്: യൂ​ണി​ഫോ​മി​ന് പ​ക​രം മ​ത​പ​ര​മാ​യ വ​സ്ത്രം ധ​രി​ച്ച് കാ​മ്പ​സി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ പ്രി​ന്‍​സി​പ്പ​ല്‍ ചോ​ദ്യം ചെ​യ്‌​തെ​ന്നാ​രോ​പി​ച്ച് ആ​ള്‍​ക്കൂ​ട്ടം സ​കൂ​ള്‍ ത​ക​ര്‍​ത്തു. 

തെ​ല​ങ്കാ​ന​യി​ലെ മ​ഞ്ചേ​രി​യ​ല്‍ ജി​ല്ല​യി​ല്‍ ദി​വ്യ​കാ​രു​ണ്യ മി​ഷ​ണറി സ​ന്യാ​സ സ​മൂ​ഹം ന​ട​ത്തു​ന്ന സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്ന് 625 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ക​ണ്ണേ​പ​ള്ളി ഗ്രാ​മ​ത്തി​ലെ ബ്ലെ​സ്ഡ് മ​ദ​ര്‍ തെ​രേ​സ ഹൈ​സ്‌​കൂ​ളി​ല്‍ ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ കഴി​ഞ്ഞ​ദി​വ​സം കാ​വി വ​സ്ത്രം ധ​രി​ച്ച് എ​ത്തി​യി​രു​ന്നു. 

യൂ​ണി​ഫോ​മി​ന്‍റെ കാ​ര്യം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജെ​യ്മോ​ന്‍ ജോ​സ​ഫ് വി​ദ്യാ​ര്‍​ഥി​ക​ളോ​ട് തി​ര​ക്കി. എ​ന്നാ​ല്‍ 21 ദി​വ​സം ഹ​നു​മാ​ന്‍ ദീ​ക്ഷ ആ​ച​രി​ക്കു​ക​യാ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​റു​പ​ടി ന​ല്‍​കി. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ​യാ​ണോ ഇ​തെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ചോ​ദി​ച്ചി​രു​ന്നു.

ഇതിനെ കാ​മ്പ​സി​ല്‍ ഹി​ന്ദു വ​സ്ത്രം ധ​രി​ക്കാ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു. ഇ​തേ തു​ട​ര്‍​ന്നു ഒ​രു സം​ഘം സ്‌​കൂ​ളി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !