കാണാതായ ഗൃഹനാഥനെ വീടിനടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി,

ചെങ്ങമനാട്: തിങ്കളാഴ്ച മുതല്‍ കാണാതായ ദേശം പുറയാർ മടത്തിപ്പറമ്പില്‍ അബ്ദുറസാഖിനെ (75) പുറയാർ റെയില്‍വെ ഗേറ്റിന് തെക്ക് വശത്ത് ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

ഭൂമിയുടെ രേഖകള്‍ ശരിയാക്കാൻ തിങ്കളാഴ്ച ഉച്ചയോടെ പുറയാറുള്ള വീട്ടില്‍ നിന്നിറങ്ങിയ ശേഷമാണ് കാണാതായത്. 

ബന്ധുക്കള്‍ നെടുമ്പാശ്ശേരി സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വ്യാഴാഴ്ച പുലർച്ചെ 1.45ഓടെ റെയില്‍വെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്.

ഷർട്ടിൻ്റെ പോക്കറ്റില്‍ നിന്ന് പഴയ പോക്കുവരവ് സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു. ഭാര്യമാർ: സതി, സൗജത്ത്. മക്കള്‍: ബിജു, ബിനു, വിനോദ്, മാഹിൻ, മുനീറ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !