അയർലണ്ട്: കോർക്ക് നഗരത്തിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച രാത്രി 11.15ഓടെ മെയ്ഫീൽഡിലെ ലോവർ ഗ്ലാൻമയർ റോഡിലാണ് തീപിടിത്തം ഉണ്ടായത്.
80 വയസ് പ്രായമുള്ള പുരുഷൻ്റെയും 70 വയസ് പ്രായമുള്ള സ്ത്രീയുടെയും മൃതദേഹങ്ങൾ വീട്ടിൽ നിന്നും കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി.ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനാൽ വെള്ളിയാഴ്ച ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മെയ്ഫീൽഡ് ഗാർഡ സ്റ്റേഷനിലോ 021- 4558510 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800-666 111-ലോ മറ്റേതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടാൻ ഗാർഡായി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.