മുണ്ടക്കയം സ്വദേശിനി നവവധു കോട്ടയത്ത് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ.

കോട്ടയം :ജില്ലാ ജനറൽ ആശുപത്രിയ്ക്കു സമീപത്തെ ഹോണസ്റ്റി ഭവൻ ലേഡീസ് ഹോസ്റ്റലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിഎ വിദ്യാർത്ഥിനിയായ മുണ്ടക്കയം വലിയപുരയ്ക്കൽ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു കിടങ്ങൂർ സ്വദേശിയുമായി ശ്രുതിയുടെ വിവാഹം. ഈ മാസം ഒൻപതാം തീയതിയാണ് ഓൺലൈൻ പഠനത്തിനായി യുവതി ഹോണസ്റ്റി ഭവനിൽ മുറിയെടുത്തത്. യുവതിയുടെ ഭർത്താവ് ഇന്നലെ ചെന്നൈയിലായിരുന്നു. ഇവിടെ നിന്നും ഫോൺ വിളിച്ചെങ്കിലും ശ്രുതി ഫോൺ എടുത്തില്ല. ഇതേ തുടർന്ന് ഇന്ന് രാവിലെ ഇയാൾ ഹോസ്റ്റലിൽ എത്തുകയായിരുന്നു.

തുടർന്ന് വാർഡന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.തുടർന്ന് പോലീസ് എത്തി ഇൻക്വസ്റ്റ്‌ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !