ഇന്ത്യയുടെ ശത്രുവിനെ അവരുടെ തറവാട്ടിൽ കയറിയും വധിക്കും എന്ന പ്രധാന മന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും പരാമർശത്തിൽ പ്രതികരണവുമായി അമേരിക്ക

വാഷങ്ടണ്‍: അതിര്‍ത്തി കടന്നെത്തിയും ഭീകരരെ വകവരുത്താന്‍ ഇന്ത്യ മടിക്കില്ലെന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി അമേരിക്ക.

പാകിസ്താനും ഇന്ത്യയും സമവായ ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാത്യൂ മില്ലര്‍ പ്രതികരിച്ചു. ഇന്ത്യ- പാക് ബന്ധത്തില്‍ അമേരിക്ക ഇടപെടില്ല. 

എന്നാല്‍ ഇരുരാജ്യങ്ങളും സമവായ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നുവെന്നും മില്ല പറഞ്ഞു.

ഇസ്‌ലാമാബാദുമായുള്ള നയതന്ത്ര ബന്ധം നിലനിര്‍ത്തണം എന്നതുകൊണ്ട് മാത്രം അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങള്‍ ഇന്ത്യ പൊറുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

പാകിസ്താന്റെ ലക്ഷ്യം വ്യക്തമാണെന്നും അതിര്‍ത്തി കടന്നുള്ള ഭീകരാക്രമങ്ങള്‍ ഒഴിവാക്കാന്‍ അവര്‍ തയ്യാറാകണമെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്നാഥ് സിങ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തി കടന്നും ഭീകരരെ വകവരുത്താന്‍ മടിക്കില്ലെന്ന് അദ്ദേഹവും ആവര്‍ത്തിച്ചത്.

അതിനിടെ, ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍ വധവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മില്ലര്‍ തയ്യാറായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !