കാർമേഘം ഒഴിയുന്നു തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾക്ക് മുൻപിൽ മുട്ടുമടക്കി ഭരണകൂടം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിയുന്നു. വനംവകുപ്പിന്റെ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.

പ്രയാസമില്ലാതെ പൂരം നടത്താനാകുമെന്ന് ബന്ധപ്പെട്ടവർക്ക് ഉറപ്പുനൽകുന്നു. ഉത്തരവുകളെക്കുറിച്ച് പരിശോധിക്കും. കോടതിവിധിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആയിരിക്കാം ഉത്തരവുകൾക്ക് കാരണമെന്നും ഇക്കാര്യങ്ങളെല്ലാം വനംവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കെ.രാജൻ പറഞ്ഞു.

പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളെ വെറ്ററിനറി ഡോക്ടർമാർക്ക് പുറമെ വനം വകുപ്പിന്റെ വിദ​​ഗ്ധ സംഘവും പരിശോധിക്കുമെന്നായിരുന്നു നേരത്തെ വനം വകുപ്പിന്റെ സർക്കുലറിൽ പറഞ്ഞിരുന്നത്. 

ഇതിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ആന ഉടമകളും രം​ഗത്തെത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !