മുംബൈ: കോട്ടയം കിടങ്ങൂർ സ്വദേശിയും റായ്ഗഡ് ജില്ലയിലെ പെൺ താലൂക്ക് നിവാസിയുമായ നാരായണൻ നമ്പൂതിരിയെ(69), താമസ സ്ഥലത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുളളതായി പൊലീസ് പറയുന്നു. പൂജാകർമ്മങ്ങൾ ചെയ്ത് ഉപജീവനം നടത്തിവന്നിരുന്ന നാരായണൻ നമ്പൂതിരി അവിവാഹിതനാണ്. ഡൽഹി നിവാസിയായ സഹോദരൻ വിശ്വം നാരായണൻ വിമാന മാർഗ്ഗം ഇന്ന് രാവിലെ പെന്നിൽ എത്തിച്ചേരും.വീട്ടുടമസ്ഥ വിവരം അറിയിച്ചതനുസരിച്ച് പെൺ പൊലീസ് സ്ഥലത്തെത്തി പരിശോധനയും ഇൻക്വൊസ്റ്റും നടത്തിയ ശേഷം മൃതദേഹം പെൺ താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം നടത്തി.
ഡൽഹിയിലെ സഹോദരന്‍റെ രേഖാമൂലമുളള അഭ്യർത്ഥന കണക്കിലെടുത്ത് പെൺ മലയാളി സമാജത്തിന്‍റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി വൈകിട്ട് 6.30 ന് പെൺ മുൻസിപ്പൽ ശ്മശാനത്തിൽ ആചാരവിധി പ്രകാരം സംസ്കരിച്ചു.
അതേസമയം പെൺ മലയാളി സമാജം ഭാരവാഹികളും അംഗങ്ങളും പൊലീസിനും ആശുപത്രി അധികൃതർക്കും വേണ്ട സഹായ സഹകരണങ്ങൾ നൽകി.
മുംബൈ യോഗക്ഷേമസഭയുടെ അധ്യക്ഷനും സെക്രട്ടറിയും പരേതന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഈ വിഷയത്തിൽ ഇടപെടൽ നടത്തിയ പെൺ മലയാളി സമാജം പ്രസിഡന്‍റ് സി. കെ ഷിബുകുമാർ, ഖജാൻജി ജിജിമോൻ കരുണാകരൻ,ബെന്നി മാർക്കോസ്,സാമു ജോർജ്, കെ.ജി. സത്യൻ,സലിം കുമാർ കെ.എസ്,
കലാധരൻ പി.എസ്,അജയൻ ആർ,രാജീവ് ആനപ്പൻ,പ്രിൻസ് പി.ബി,സജി എം.ജി, മനീഷ്,ഉണ്ണികൃഷ്ണൻ ശ്രീധരൻ, ദിവേഷ് കെ.കെ, സുമേഷ്,അജിത് (ബാലാജി ടയർ) തുടങ്ങിയ സാമൂഹിക പ്രവർത്തകർ ,ആശുപത്രി ജീവനക്കാർ, പെൺ പോലീസ് തുടങ്ങിവർക്ക് ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായ വേദി നന്ദി രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.