കോട്ടയം :അകാലത്തില്‍ വിട്ടുപിരിഞ്ഞ മകള്‍ നന്ദനയുടെ ഓര്‍മ്മകളുമായി ഗായിക കെ.എസ് ചിത്ര. 2002 ഡിസംബറിലാണ് കെ.എസ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ ശങ്കറിനും സ്പെഷ്യല്‍ ചൈല്‍ഡ് ആയ നന്ദന പിറന്നത്.
എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്ന മകള്‍ 2011 ഏപ്രില്‍ 14 ന് ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് മരണപ്പെടുകയായിരുന്നു.നന്ദനയുടെ മരണം വലിയ വേദനയാണ് ചിത്രയ്ക്കും കുടുംബത്തിനും നല്‍കിയത്. എ.ആര് റഹ്മാന്റെ സംഗീത നിശയില്‍ പങ്കെടുക്കാന്‍ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര. സംഗീത നിശയുടെ റിഹേഴ്സലിന് പോകാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം ഉണ്ടായത്. കുട്ടിയെ നീന്തല്‍കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇപ്പോള്‍ നന്ദനയുടെ ഓര്മ ദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പാണ് ചിത്ര സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. താന്‍ അവസാന ശ്വാസമമെടുക്കുന്നത് വരെ തന്റെ മകള്‍ തന്നോടൊപ്പമുണ്ടാകുമെന്നാണ് അകാലത്തില്‍ വേര്‍പെട്ട മകളുടെ ഓര്‍മകളില്‍ കേരളത്തിന്റെ വാനമ്പാടി കുറിച്ചിരിക്കുന്നത്.
'നീ എന്റെ കൂടെ ഇല്ലെങ്കിലും നമ്മള് വിട്ടു പിരിഞ്ഞിട്ടില്ല, ഞാന്‍ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തില്‍ ജീവിക്കും,' ചിത്ര ഫെയ്സ്സ്ബുക്കില് കുറിച്ചു.
മകള്‍ നന്ദനയുടെ വേര്‍പാട് കെ.എസ് ചിത്രക്ക് എന്നും ഒരു തീരാനൊമ്പരമാണ്. വിവാഹശേഷം പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ 2002 ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് മകള്‍ പിറന്നത്. അതുകൊണ്ടുതന്നെ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന പേര് നല്‍കുകയായിരുന്നു.
മകളെ ചിത്രയ്ക്ക് നഷ്ടമായത് ഒരു വിഷു ദിനത്തിലായിരുന്നു. 2011 ലെ ഒരു വിഷു നാളില്‍ ദുബായിയില്‍ വച്ച് നീന്തല്‍ക്കുളത്തില്‍ വീണ് നന്ദന മരിക്കുകയായിരുന്നു. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം.
ജീവന് തുല്യം സ്നേഹിച്ച മകളെ അപ്രതീക്ഷിതമായി ദൈവം തിരിച്ച് വിളിച്ചപ്പോള്‍ അത് സത്യമാണോ ദുസ്വപ്നമാണോ എന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത തരത്തിലുള്ള ഒരു മരവിപ്പായിരുന്നു തനിക്കെന്ന് ചിത്ര ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.