പാലാ: കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും LDF ലേ മറ്റു വനിതാ മെമ്പർമാരുടേയും നേതൃത്വത്തിൽ തോമസ് ചാഴികാടൻ്റെ ഇലക്ഷൻ പ്രചരണാർത്ഥം വനിതകളുടെ യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൂടിയതിൽ ഗുരുതരമായ പെരുമാറ്റ ചട്ട ലംഘനവും അധികാര ദുർവിനിയോഗവും.
കുടുംബശ്രീ, തൊഴിലുറപ്പ് സ്ത്രീകളെ നിർബന്ധപൂർവ്വം പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചു എന്നു മാത്രമല്ല നാലായിരം രൂപ വാടകയിൽ പരിപാടികൾക്ക് ലഭ്യമാക്കുന്ന ഹാൾ യാതൊരു വാടകയോ മറ്റു ചെലവുകളുടെ പണമോ നൽകാതെ സി.പി.എം നിർദ്ദേശപ്രകാരം ഹാൾ ഉപയോഗിക്കുകയായിരുന്നു.ഗുരുതര കൃത്യവിലോപം പഞ്ചായത്ത് ജീവനക്കാരുടെ ഭാഗത്തു നിന്നും ഈ സംഭവത്തിൽ ഉണ്ടായത് ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കേണ്ടതുമാണ്.
കമ്മ്യൂണിറ്റി ഹാൾ പഞ്ചായത്തിൻ്റെയും മറ്റു പൊതുജനങ്ങൾക്കും മിതമായ നിരക്കിൽ പരിപാടികൾക്ക് ലഭ്യമാക്കുന്നതും അതിന് മുൻകുറായി 5000 രൂപ അടച്ച് രസീത് കൈപ്പറ്റി പരിപാടിയ്ക്ക് ശേഷം മറ്റ് യാതൊരു നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ല എന്നു ബോധ്യപ്പെട്ടതിനു ശേഷം 1000 രൂപ തിരികെ നൽകുന്ന സംവിധാനം നിലനിൽക്കുന്നിടത്താണ് CPM ഉം പ്രസിഡൻ്റും അധികാര ഗർവ്വിൽ ഞങ്ങൾ ഭരിക്കുമ്പോൾ ഞങ്ങൾക്കിഷ്ടമുള്ളത് ചെയ്യും എന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തി ദുർവിനിയോഗവും പെരുമാറ്റ ചട്ട ലംഘനവും നടത്തുന്നത്.ഈ തെറ്റായ പ്രവണത ജില്ലാ വരണാധികാരി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ബി.ജെ.പി ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.