കൗണ്ടി കിൽഡെയർ : ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ഈസ്റ്റർ / വിഷു ആഘോഷം ഏപ്രിൽ 06 ശനിയാഴ്ച രാവിലെ 10.30 മണി മുതൽ Ryston Sports & social ക്ലബ് പ്രീമിയം ഹാളിൽ വെച്ച് നടത്തപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു.
സാംസ്‌കാരിക സമ്മേളനം, വിഷു കണി ഒരുക്കൽ, എഗ്ഗ് ഹണ്ടിങ്, തംബോല, കുട്ടികൾക്കുള്ള മാജിക് , ഫേസ് പെയിന്റിംഗ് എന്നിവയ്ക്ക് ശേഷം സമൃദ്ധമായ നാടൻ വിഷു / ഈസ്റ്റർ സദ്യയും ഒരുക്കിയിരിക്കുന്നു.എല്ലാ ന്യൂബ്രിഡ്ജ് മലയാളി അസോസിയേഷൻ കുടുംബങ്ങളെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഏവർക്കും NMA യുടെ ഈസ്റ്റര് വിഷു ഈദ് ആശംസകൾ നേരുന്നു. Zambrero Newbridge, Select Asia Newbridge, Spice bazar Tallaght, Confident Travels, Kera foods, Nature Fresh, Daily Delight തുടങ്ങിയ സ്ഥാപനങ്ങൾ ഈ പരിപാടിയുമായി ഊഷ്മളമായി സഹകരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.