പാലാ :പതിനാറാമത് പ്രതിഷ്ഠാദിന മഹോത്സവത്തിനോട് അനുബന്ധിച്ച് കൊല്ലപ്പള്ളി ശാഖയിൽ 2024 ഏപ്രിൽ രണ്ടിന് രാവിലെ അഞ്ചുമണി മുതൽ അഭിഷേകം.
ആറുമണിക്ക് ഗണപതിഹവനം, എട്ടിന് ആചാര്യ വരണം, ഗുരുപൂജ,മഹാമൃത്യുഞ്ജയ ഹോമം തുടർന്ന് തന്ത്രികളുടെ അനുഗ്രഹ പ്രഭാഷണം,പത്തു മുപ്പതിന് ഉച്ചപൂജ, വൈകുന്നേരം അഞ്ചിന് നട തുറക്കൽ, ആറരയ്ക്ക് ദീപാരാധന,ഭഗവത് സേവ പ്രസാദ ശുദ്ധി,7: 30ന് അത്താഴപൂജ.2024 ഏപ്രിൽ മൂന്നിന് രാവിലെ 5 :30 നിർമാല്യം അഭിഷേകം ആറും ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹവനം, ഉഷ: പൂജ, കാലശാഭിഷേകം. പത്തുമണി മുതൽ പ്രഭാഷണം ശ്രീമതി നിർമല മോഹൻ മല്ലിശ്ശേരിയിൽ,12 :30ന് മഹാഗുരു പൂജ,പ്രസാദ വിതരണം,
വൈകിട്ട് 3 30ന് സർവ്വ ഐശ്വര്യപൂജ വൈകിട്ട് 5: 30ന് താലപ്പൊലി ഘോഷയാത്ര ശ്രീ സനീഷ് ചിറയിൽ, അന്തിനാട് വസതിയിൽ നിന്നും രഥം, ചെണ്ടമേളം,അർദ്ധനാരീശ്വരപാർവതി നൃത്തം എന്നിവയുടെ അകമ്പടിയോടുകൂടി ഒരു മന്ത ഗുരു മന്ദിരത്തിൽ എത്തിച്ചേരുന്നു.
7 മണിക്ക് അഭിഷേകം തുടർന്ന് ദീപാരാധന പ്രസാദ വിതരണം, നടക്കൽ പായസം വിതരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.