കോഴിക്കോട്: ഇലക്ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി.
ഇലക്ടറൽ ബോണ്ടിനെ ‘കൊള്ളയടിക്കൽ’ എന്ന മലയാള പദം ഉപയോഗിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. കോഴിക്കോട് കൊടിയത്തൂരിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് രാഹുലിന്റെ പരാമർശം. ‘മോദി അഴിമതി സംരക്ഷിക്കുകയാണ്.കൊള്ളയടിക്കലിനെ മോദി ഇലക്ടറൽ ബോണ്ട് എന്നു പറയുന്നു. മാധ്യമങ്ങൾ ഇലക്ടറൽ ബോണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല.
ഇലക്ടറൽ ബോണ്ടിനെപ്പറ്റി ഒരു ലേഖനമെഴുതിയാൽ ഇ.ഡിയും സിബിഐയും മാധ്യമപ്രവർത്തകരുടെ വീട്ടിലെത്തും. ഇതാണ് ഇന്നത്തെ സാഹചര്യം’ – രാഹുൽ ഗാന്ധി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.