മാരക മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ

കൊച്ചി: എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി.

തൃശൂർ മുകുന്ദപുരം അരിപ്പാലം വെളിപ്പറമ്പ് വീട്ടിൽ ആൻറണി നെൽവിൻ (28), ഇരിങ്ങാലക്കുട ഇടതിരിത്തി മാങ്കാട്ടിൽ വീട്ടിൽ എം.യു. അമീഷ (23) എന്നിവരാണ് അറസ്റ്റിലായത്. 

പ്രതികളിൽനിന്ന് വിൽപനക്ക്​ സൂക്ഷിച്ച 0.74 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കുന്നുംപുറം അമൃത ഹോസ്പിറ്റൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ താമസിക്കുകയായിരുന്നു ഇവർ.

ഇരുവരും ചേർന്ന് മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനല്ലൂർ പൊലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !