അയർലണ്ട് മലയാളി യുവതിയുടെ ഭർത്താവ് നാട്ടിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

ഡബ്ലിൻ : അയര്‍ലന്റ് മലയാളിയായ ടിന്റുവിന്റെ ഭര്‍ത്താവും മുന്‍ ബാസ്‌കറ്റ്ബോള്‍ താരവുമായ ചന്ദനക്കാംപാറ വെട്ടത്ത് വീട്ടില്‍ ബൊബിറ്റ് മാത്യുവിനെ (42) മരിച്ച നിലയില്‍ കണ്ടെത്തി.


വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ ബൊബിറ്റ് തനിച്ചായിരുന്നു താമസം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിഎസ്എന്‍എല്‍ ഭവനിലെ സ്‌പോര്‍ട്‌സ് അസിസ്റ്റായിരുന്നു.

ഇന്ത്യന്‍ ജൂനിയര്‍ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്നു. വിവിധ ടൂര്‍ണമെന്റുകളില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. 

മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ടിന്റു (അയര്‍ലന്‍ഡ്). മകന്‍: എയ്ഞ്ചലോ. സഹോദരങ്ങള്‍: ബോണി മാത്യു, ഹിമ മരിയ മാത്യു. സംസ്‌കാരം പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !