അയർലണ്ട്: അയർലണ്ടിലും യുകെയിലും അപൂർവ്വ സൂര്യഗ്രഹണം ജനങ്ങൾക്ക് ദൃശ്യമാകും. ഇന്ന് രാവിലെ മുതൽ ആകാശം ഇരുണ്ട് തന്നെയായിരുന്നു. ഏകദേശം രാവിലെ 9.00 മണി മുതൽ അയര്‍ലണ്ടിലും യുകെയിലും സൂര്യഗ്രഹണം ദൃശ്യമായിരുന്നു. മഴ മൂലം അയര്‍ലണ്ടില്‍ സൂര്യഗ്രഹണം കൂടുതല്‍ പേരും ഗൗനിച്ചില്ല.
യുകെയിലും അയർലണ്ടിലും ഭാഗികമായി മാത്രമേ സൂര്യഗ്രഹണം കാണാൻ സാധിക്കുകയുള്ളൂ.
ബെൻ ഫാസ്റ്റിൽ 25 ശതമാനവും ഗ്ലാസ് കോയിൽ 12 ശതമാനവും ഗ്രഹണം ദൃശ്യമാകുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചിരിക്കുന്നത്. ലിവർപൂളിൽ നേരിയ തോതിൽ ഗ്രഹണം കാണാനാകും.
എന്നാൽ ഗ്രഹണം ദൃശ്യമാകുന്ന പല സ്ഥലങ്ങളിലും മേഘാവൃതമായതുകൊണ്ട് സൂര്യഗ്രഹണം കാണാൻ സാധിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന സൂചന.
ഇന്നത്തെ സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളിലും ദൃശ്യമാകില്ല. എന്നാൽ അമേരിക്കയിൽ ടെക്സസ് തുടങ്ങിയ സ്ഥലങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും.
ചില കരീബിയൻ രാജ്യങ്ങൾ, കൊളംബിയ, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലും സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിക്കാൻ സാധിക്കും.
എന്നാൽ സൂര്യഗ്രഹണത്തിന്റെ ദൃശ്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വിപുലമായ ക്രമീകരണങ്ങൾ നാസയുടെ ഭാഗത്തുനിന്ന് ചെയ്തിട്ടുണ്ട്. ഏപ്രിൽ 8-ാം തീയതി യുകെ സമയം ഉച്ചകഴിഞ്ഞ് 4. 43 മുതൽ വൈകിട്ട് 9 .52 വരെ നാസയുടെ ഓൺലൈൻ സ്ട്രീമിങ്ങിലൂടെ സൂര്യഗ്രഹണം കാണാൻ സാധിക്കും.
മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് വടക്കനമേരിക്കൻ പ്രദേശങ്ങളിൽ നിന്നുള്ള സമ്പൂർണ്ണ സൂര്യഗ്രഹണ ദൃശ്യങ്ങളാണ് നാസ തത്സമയം സംപ്രേഷണം ചെയ്യുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സൂര്യഗ്രഹണം കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.