പണ്ടത്തെ അടുക്കളയില്‍ ഒഴിയാതെ കണ്ടു കൊണ്ടിരുന്ന വിഭവമായിരുന്നു വാഴപ്പിണ്ടി. പറമ്പിലെ ഒരു വാഴ വെട്ടുമ്പോള്‍ വാഴപ്പിണ്ടി വീട്ടിലെ അടുക്കളയിലേക്ക് കയറും.
തോരനായും, പായസമായും അന്നത്തെ ഹീറോയായി വാഴപ്പിണ്ടി ഓടും. പണ്ടുള്ളവർ വെറുതെയല്ല വാഴപ്പിണ്ടിയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നിരവധി ഗുണങ്ങളുള്ള ഒന്നാണ് വാഴപ്പിണ്ടി.വാഴപ്പിണ്ടിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
വാഴപ്പിണ്ടി ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വാഴപ്പിണ്ടിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനത്തിന് ഏറെ സഹായകമാണിത്.
ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു ദിവസവും കുടിക്കുന്നത് മൂത്രത്തിലെ കല്ല് ഉണ്ടാകുന്നത് തടയും. മൂത്രനാളിയിലെ അണുബാധ മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും കുറയ്ക്കാനും ഇത് സഹായിക്കും.
ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താൻ ഏറെ മികച്ചതാണ് വാഴപ്പിണ്ടി. ഇതില്‍ വളരെ കുറച്ച് കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അത് കൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വാഴപ്പിണ്ടി ജ്യൂസായോ അല്ലാതെയോ കഴിക്കാം.
ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ വാഴപ്പിണ്ടി വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. ഇതില്‍ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവർക്ക് മികച്ച ഭക്ഷണമാണിത്.
ബി പിയും, കൊളസ്ട്രോളുമുള്ളവർ
ബി പിയും കൊളസ്ട്രോളുമുള്ളവർ ആഴ്ചയിലൊരിക്കല്‍ വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് നല്ലതാണു. 3 മാസ തുടർച്ചായി ഇവ ശീലിക്കുകയാണെങ്കില്‍ ജീവിത ശൈലി രോഗങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുവാൻ സാധിക്കും. വാഴപ്പിണ്ടി തോരൻ കഴിക്കുന്നതും നല്ലതാണ്
വാഴപ്പിണ്ടി തോരൻ
ആവശ്യമായ ചേരുവകള്‍
വാഴപ്പിണ്ടി- ചെറുതായി അരിഞ്ഞത് ഒരു കപ്പ്
തേങ്ങ- കാല്‍ കപ്പ്
പച്ചമുളക് - 2 എണ്ണം
ജീരകം- കാല്‍ സ്പൂണ്‍
കറിവേപ്പില-ആവശ്യത്തിന്
മഞ്ഞള്‍പൊടി -കാല്‍ സ്പൂണ്‍
എണ്ണ - 3 സ്പൂണ്‍
ചുവന്ന മുളക് - 3 എണ്ണം
കടുക്- ഒരു സ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
ചൂടായ ചട്ടിയില്‍ എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ചുവന്ന മുളക് , കറിവേപ്പില എന്നിവയും ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന വാഴപ്പിണ്ടി ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ട് മിനിട്ട് അടച്ചു വയ്‌ക്കുക.
തേങ്ങ, പച്ചമുളക്, ജീരകം , മഞ്ഞള്‍ പൊടി എന്നിവ ചതച്ചു എടുക്കുക. ചീനച്ചട്ടിയിലേക്ക് ചതച്ച് വെച്ചിരിക്കുന്ന കൂട്ട് രണ്ടു ടീസ്പൂണ്‍ വെള്ളവും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെന്ത് കഴിയുമ്പോള്‍ തീ ഓഫ് ചെയ്യുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ വളരെ ഹെല്‍ത്തിയായ ഒരു തോരൻ ആണ് വാഴപ്പിണ്ടി തോരൻ.
വാഴപ്പിണ്ടി ജ്യൂസ്
ആവശ്യമായ ചേരുവകള്‍
വാഴപ്പിണ്ടി- ഒരു കഷണം
തൈര് -രണ്ട് സ്പൂണ്‍
പച്ചമുളക്- രണ്ടെണ്ണം
ഇഞ്ചി - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറിലേക്ക് നാര് മാറ്റി കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന വാഴപ്പിണ്ടി തൈര്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. ഇത് മിക്‌സിയില്‍ ഒരുവട്ടം കൂടി അടിച്ചെടുത്ത് ശേഷം അരിച്ചെടുക്കുക.
ഉപ്പ് ആവശ്യമെങ്കില്‍ ചേർത്ത് കൊടുക്കാം. നല്ലതുപോലെ ഇളക്കി കുടിക്കാവുന്നതാണ്ഗുണവും മണവുമുണ്ട്: ഇതിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ വയറ്റിലടിഞ്ഞ കൊഴുപ്പ് ഒരു മാസം കൊണ്ട് കളയാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.