കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് അതിജീവിത സമരം പുനഃരാരംഭിച്ചു.
കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുമ്പിലാണ് സമരം. ഡോക്ടർ കെ.വി പ്രീതിയ്ക്ക് എതിരായ പരാതിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടാത്തതിനെ തുടർന്നാണ് സമരം വീണ്ടും തുടങ്ങിയത്.റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ഈ മാസം 15 മുതൽ നടത്തിയ സമരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടതിനെ തുടർന്ന് 23ന് അവസാനിപ്പിച്ചിരുന്നു.
മൂന്ന് ദിവസത്തിനകം നൽകാമെന്ന് പറഞ്ഞ റിപ്പോർട്ട് അഞ്ച് ദിവസം ആയിട്ടും കിട്ടാതായതോടെയാണ് വീണ്ടും സമരം തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.