വെന്തുരുകി കേരളം ' വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് ഉയരുന്നു. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനിലയ്ക്ക് ജാഗ്രതാ പാലിക്കുന്നതിനുള്ള യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ് പ്രകാരം ഇടുക്കി, വയനാട് ജില്ലകളിലൊഴികെ യെല്ലോ അലർട്ടാണ്. കണക്കുകൾ പ്രകാരം പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂടിന് സാധ്യത.

41 ഡിഗ്രിവരെ താപനില ഉയർന്നേക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിൻറെ മുന്നറിയിപ്പെങ്കിലും ചിലയിടങ്ങളിൽ 45 ഡിഗ്രിവരെ രേഖപ്പെടുത്തി.

കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കണ്ണൂർ, കോഴിക്കോട് , പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കാസ‍ർകോട്,എറണാകുളം,ആലപ്പുഴ, ജില്ലകളിൽ 37 വരെയും തിരുവനന്തപുരം , മലപ്പുറം, ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത.

 ചൂട് കൂടുന്നതോടെ സംസ്ഥാനത്തെ വൈദ്യുത ഉപയോഗത്തിലും റെക്കോർഡ് കണക്കാണ്  ഓരോ ദിവസവും രേഖപ്പെടുത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !