തിരുവനന്തപുരം:പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപക പരിശോധനയ്ക്ക് പൊലീസ്.
ഇതു സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ ഉത്തര മേഖല, ദക്ഷിണ മേഖലാ ഐജിമാർ, റേഞ്ച് ഡിഐജിമാർ, എടിഎസ് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്കു നിർദ്ദേശം നൽകി.മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കാൻ പ്രത്യേക നിർദ്ദേശമുണ്ട്. ആവർത്തിക്കുന്ന സ്ഫോടനങ്ങളിലൂടെ പൊലീസിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നതായി അദ്ദേഹം വിമർശിച്ചു.
സ്ഫോടനക്കേസുകളിലെ അന്വേഷണത്തിൽ കേരളാ പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ചില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളാണ് പാലിക്കാതിരുന്നത്. പ്രോട്ടോക്കോളിൽ നിന്നുള്ള വ്യതിയാനം തെളിവുശേഖരണത്തിൽ പോലും തടസ്സങ്ങൾ ഉണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുജന സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്നും വിമർശനമുണ്ട്. ബോംബ് സ്ഫോടനങ്ങൾ ഉണ്ടായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മാനസിക പിന്തുണ നൽകണം. അതിന് ആവശ്യമായ പിന്തുണ പൊലീസ് നൽകണം.
ആവശ്യമെങ്കിൽ എൻഎസ്ജി സേവനം ആവശ്യപ്പെടാമെന്നും നിർദ്ദേശമുണ്ട്. എഡിജിപി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷമേ തീരുമാനം എടുക്കാവൂ എന്നും നിർദ്ദേശിച്ചു.
സ്ഫോടനം നടന്ന സ്ഥലങ്ങളിൽ ദ്രുതകർമ സേനയെ നിയോഗിക്കണമെന്നും നിർദ്ദേശമുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.