ലണ്ടൻ നഗരത്തിൽ 13 കാരൻ വെട്ടേറ്റു മരിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർക്ക് ഗുരുതര പരിക്ക്

മഞ്ചസ്റ്റർ: ലണ്ടനിൽ രണ്ടു പൊലീസുകാരെ ഉൾപ്പെടെ വാളുകൊണ്ട് വെട്ടി പരുക്കേൽപ്പിച്ച അക്രമി അറസ്റ്റിൽ.

ലണ്ടന്റെ കിഴക്ക് ഹൈനോൾട്ടിൽ രാവിലെ ഏഴു മണിക്കാണ് ആക്രമണം നടന്നത്. വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ അക്രമി സമീപത്തുണ്ടായിരുന്നവരെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു എന്ന് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി. 

ആക്രമണത്തിൽ 13 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 36 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു.

പരിക്കേറ്റവരിൽ രണ്ട് പേർ ആശുപത്രിയിൽ തുടരുന്നുണ്ടെങ്കിലും അവരുടെ പരിക്കുകൾ ജീവന് ഭീഷണിയാണെന്ന് കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു. 

ഗുരുതരമായി കുത്തേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലാണ്. സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് ഡപ്യൂട്ടി അസിസ്റ്റ‌ന്റ് കമ്മീഷണർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !