തൃശ്ശൂര്‍: തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും സഹോദരനുമായ കെ. മുരളീധരന് വിജയിക്കുമെന്ന് കരുതുന്നില്ലെന്ന് പത്മജ വേണുഗോപാല്‍.
തന്നെ വേണ്ട എന്നുപറഞ്ഞ സഹോദരനുവേണ്ടി താന്‍ എന്തിന് പ്രാര്‍ഥിക്കണമെന്നും പത്മജ ചോദിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.ബി.ജെ.പി. പാര്‍ട്ടിയിലേക്ക് മാറിയശേഷമുള്ള ആദ്യവോട്ട് എന്ന പ്രത്യേകതയുണ്ട് ഇത്തവണ. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പ്രത്യേകതയാണ്. ഞാന്‍ ഏതു പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നോ അതിനുവേണ്ടിയാണ് എല്ലാക്കാലവും വോട്ട് ചെയ്തിട്ടുള്ളത്.
അതിനെ എന്റെ അച്ഛന്‍പോലും ചോദ്യംചെയ്തിട്ടില്ല. ഞാന്‍ ഒരുദാഹരണം പറയാം, അച്ഛന് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (ഡി.ഐ.സി.) പാര്‍ട്ടിയില്‍ അംഗമായിരുന്ന കാലം.
ആ സമയത്ത് ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു. അന്ന് ഞാന്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് ചോദിക്കാതിരിക്കാനുള്ള മര്യാദ അദ്ദേഹം കാണിച്ചിരുന്നു.
സ്വന്തം മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്തോളാനാണ് അദ്ദേഹം അന്നും പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ എന്റെ ഇഷ്ടത്തിന് വോട്ട് ചെയ്യുന്നത് എനിക്ക് പുത്തരിയല്ല, പത്മജ പറഞ്ഞു.
സഹോദരനുവേണ്ടി പ്രാര്‍ഥിക്കുമോ എന്ന ചോദ്യത്തിന്, അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ എന്നും പത്മജ പറഞ്ഞു. കുടുംബം വേറെ, പ്രസ്ഥാനം വേറെ. ഞാന്‍ ഒരിക്കലും എന്റെ സഹോദരനെ തള്ളിപ്പറഞ്ഞിട്ടില്ല.
അദ്ദേഹം എന്റെ രക്തമാണെന്ന് എനിക്കറിയാം. പക്ഷേ, എന്നെ കാണണ്ട, ഞാന്‍ സഹോദരിയല്ല, എന്നെ വേണ്ട എന്നൊക്കെ അദ്ദേഹമാണ് പറഞ്ഞത്. അങ്ങനെ ഒരാളുടെ വിജയത്തിനുവേണ്ടി ഞാന്‍ എന്തിന് പ്രാര്‍ഥിക്കണം.
ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടിലാണ്. പൊതുപ്രവര്‍ത്തനത്തില്‍ അതൊന്നും ബാധകമല്ല. ഇത് തിരഞ്ഞെടുപ്പാണ്. അതില്‍ ഒരാള്‍ ജയിക്കുമ്പോള്‍ മറ്റൊരാള്‍ തോല്ക്കണമല്ലോ.
എന്റെ ജേഷ്ഠന് തോല്‍ക്കും എന്ന് ഞാന്‍ പറയില്ല. പക്ഷേ, സുരേഷ് ഗോപി വിയജിക്കും എന്ന് ഞാന്‍ നൂറുശതമാനം വിശ്വസിക്കുന്നു. അത്രയേ ഇപ്പോള്‍ പറയാന്‍ പറ്റൂ. എന്തെങ്കിലും ഉറപ്പിച്ചുപറയാന്‍, അല്ലെങ്കില്‍ പ്രവചിച്ച് പറയാന്‍ ഞാന്‍ ജ്യോത്സ്യം പഠിച്ചിട്ടില്ല.
തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് അനുകൂല തരംഗമുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. വിചാരിക്കാത്ത സ്ഥലങ്ങളില്‍നിന്ന്, മണ്ഡലങ്ങളില്‍നിന്ന് അദ്ദേഹത്തിന് വോട്ട് വരും. പ്രധാനമായും ചെറുപ്പക്കാരും സ്ത്രീകളുമാണ് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുക എന്നാണ് എന്റെ വിലയിരുത്തല്‍.
പ്രചാരണ പരിപാടികളുമായി ജില്ലയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് ആളുകളുമായി സംവദിച്ചതില്‍നിന്ന് എനിക്ക് അങ്ങനെയാണ് മനസിലായത്.
ഇപ്പോള്‍ ബൂത്തില്‍ കാണുന്ന തിരക്കുപോലും അസാധാരണമാണ്. 18 വയസുമുതല്‍ ഞാന്‍ വോട്ട് ചെയ്യുന്നുണ്ട്. ഇതുവരെയും ഇങ്ങനെയൊരു തിരക്ക് കണ്ടിട്ടില്ല. 18 വയസായ ചെറുപ്പക്കാരുടെ വന്‍ തിരക്കാണ് ബൂത്തുകളില്‍. അവര്‍ മാത്രമല്ല.. പ്രായമായവരും വടിയുംകുത്തി വരുന്നവരുമൊക്കെയുണ്ട്.
അവരൊക്കെ ദേ വരാന്തയിലൊക്കെയായി ഇരിക്കുകയാണ്. അവരുടെ അന്യോന്യമുള്ള സംസാരിത്തില്നിന്നാണ് എനിക്ക് മനസിലായത് അവരൊക്കെ സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചെയ്യാന്‍ വന്നവരാണെന്ന്'
സുരേഷ് ഗോപിയെ വിജയിപ്പിക്കാനായി കള്ളവോട്ടിന് സാധ്യതയുണ്ട് എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെയും പത്മജ തള്ളിക്കളഞ്ഞു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെയാണ് ശരിക്കും കള്ളവോട്ട് ചെയ്യുന്നവര്‍.
എല്‍.ഡി.എഫുകാരാണ് അതില്‍ പ്രധാനികള്‍ എന്ന് എന്റെ സ്വന്തം അനുഭവത്തില്‍നിന്ന് തന്നെ പറയാം. എന്റെ വോട്ട് പോലും ഒരിക്കല്‍ അവര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ട്. ഒടുവില്‍ അച്ഛന് ഡി.ഐ.സിയിലേക്ക് മാറിയ സമയത്താണ് ഞാന്‍ അത് അന്വേഷിച്ച് കണ്ടുപിടിച്ചത്, പത്മജ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.