എംഎൽഎ യ്ക്കും മേയർക്കുമെതിരെ കേസ് എടുക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: തിരുവനന്തപുരത്ത് വച്ച് കെ എസ് ആർ ടി സി ബസ് ഡ്രൈവറെ തടഞ്ഞുവച്ച് അസഭ്യം പറയുകയും, കൃത്യ നിർവഹണം തടസ്റ്റപ്പെടുത്തുകയും ചെയ്ത CPM എംഎൽഎയ്ക്കും തിരുവനന്തപുരം മേയർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അവശ്യ പ്പെട്ടു.

കെ എസ് ആർ ടി സി ബസ്സ് പെരുവഴിയിൽ തടഞ്ഞിട്ട് യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ട എംഎൽഎ യ്ക്കും മേയർക്കുമെതിരെ കേസ് എടുക്കാതിരിക്കുന്നത് ഇരട്ടതാപ്പാണെന്ന് യോഗം കുറ്റപ്പെട്ടുത്തി.

സാധാരണക്കാരായ ജനങ്ങൾക്ക് ഒരു നീതിയും, ജനപ്രതിനിധികളായ സി പി എം നേതാക്കൾക്കെതിരെ മറ്റൊരു നീതിയുമെന്ന രണ്ടുതരം നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണന്നും, കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന നേതൃയോഗം കോട്ടയം ഓർക്കിഡ് റസിഡൻസി ഓഡിറ്റൊറിയത്തിൽ ഉദ്ഘാടനം ചെയ്ത്  ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ ഡോ ദിനേശ് കർത്താ അദ്ധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ പ്രഫ. ബാലു ജി വെള്ളിക്കര, സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, സംസ്ഥന ട്രഷറർ റോയി ജോസ് തുണ്ടു മുറിയിൽ, ജനറൽ സെക്രട്ടറിമാരായ മോഹൻദാസ് അമ്പലാറ്റ്, അഡ്വ സെബാസ്റ്റ്യൻ മണിമല, ബിനു അയിരമല എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !