കോട്ടയ: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി.
അടച്ചിട്ട മുറിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. അകത്തു സംസാരിച്ചതെല്ലാം പുറത്തുപറയാന്‍ കഴിയുമോ എന്നു മാധ്യമങ്ങളോടു ചോദിച്ച സുരേഷ് ഗോപി ഇതു സ്വകാര്യ സന്ദര്‍ശനമാണെന്നും പറഞ്ഞു. ഇന്നലെ വൈകിട്ടോടെ പാലായിൽ എത്തിയ സുരേഷ് ഗോപി അരുവിത്തുറ പള്ളിയിലും എത്തി പ്രാർഥന നടത്തി.ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.പാലാ വലിയ കുരിശു പള്ളിയിലും സന്ദർശനം നടത്തി ബിഷപ്പിനെയും കണ്ടാണ് അദ്ദേഹം മടങ്ങിയത് പ്രചരണങ്ങൾക്ക് ശേഷം നേർച്ചയുടെ ഭാഗമായാണ് സന്ദർശനം നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അരുവിത്തുറ വല്ല്യച്ചന് മുൻപിൽ തൊഴുകൈകളുമായി സുരേഷ് ഗോപി.. ഒപ്പം ഷോൺ ജോർജും.. പാലാ ബിഷപ്പിനെയും കണ്ട് മടക്കം.
0
വ്യാഴാഴ്ച, ഏപ്രിൽ 25, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.