മൂന്നാർ :യുവതിയെ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി,
ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നല്ലതണ്ണി ഈസ്റ്റ് ഡിവിഷനിൽ ലക്ഷ്മി (25) ആണു മരിച്ചത്. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ വീട്ടിലാണു മൃതദേഹം കണ്ടെത്തിയത്.യുവതിയുടെ ഭർത്താവ് കാളീശ്വരൻ, സുഹൃത്ത് മുനിയാണ്ടി എന്നിവരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യ ഭർത്താവിന്റെ മരണശേഷം തമിഴ്നാട് സ്വദേശിയായ കാളീശ്വരനൊപ്പം മൂന്നാർ കോളനിയിലെ വാടകവീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്.
കന്നിമല ഫാക്ടറിയിൽ കരാർ ജോലിക്കാരനായ കാളീശ്വരൻ മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലുള്ള സുഹൃത്ത് മുനിയാണ്ടിയുടെ വീട്ടിൽ ലക്ഷ്മിയെ എത്തിച്ചശേഷമാണു ബുധനാഴ്ച ജോലിക്കു പോയത്.
രാത്രി ഒന്നോടെയാണു യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുനിയാണ്ടിയും അമ്മയും മാത്രമാണു വീട്ടിൽ താമസിക്കുന്നത്. എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.