മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ മുങ്ങിപ്പോയ 3 പേരിൽ ഒരാൾ മരിച്ചു

പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ മുങ്ങിപ്പോയ 3 പേരിൽ ഒരാൾ മരിച്ചു. ചെർപ്പുള സ്വദേശിനി റിസ്വാന (19) യാണ് മുങ്ങി മരിച്ചത്. 

കൂടെയുണ്ടായിരുന്ന ബന്ധുക്കളായ രണ്ടു യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊടുവാളിപ്പുറം സ്വദേശിയായ ബാദുഷയും കരിവാരക്കുണ്ട് സ്വദേശിയായ ഡീമ മെഹബയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇരുവരേയും മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 
ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മൂവരും പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് ഇവരെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസ്വാനയുടെ ജീവൻ നഷ്ടമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !