പുതിയ തീരങ്ങൾ തേടി വിജയക്കുതിപ്പിലേക്ക് വാട്ടർ മെട്രോ

കൊച്ചി: വാട്ടര്‍ മെട്രോ ഏപ്രില്‍ 21 ഞായറാഴ്ച മുതല്‍ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കും.

ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലില്‍ നിന്നുള്ള സര്‍വീസിന് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20-30 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് നടത്താനാണ് തീരുമാനം.

സര്‍വീസിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കെ.എം.ആര്‍.എല്‍. അറിയിച്ചു. ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയായി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പുതിയ ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. 

ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്.

പൊതുജനങ്ങള്‍ക്കൊപ്പം, വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് സഞ്ചാരികള്‍ക്കും ഗതാഗതക്കുരുക്കില്‍ പെടാതെ എത്തിച്ചേരാന്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.എം.ആര്‍.എല്‍. വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !