ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന ഘട്ടത്തില്‍ എൻഫോഴ്സ്മെൻ്റ് അധികൃതർ ഇതുവരെ 4,650 കോടി രൂപ പിടിച്ചെടുത്തതതായി തിരഞ്ഞെടുപ്പ് കമ്മിഷൻ.
ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ തുകയാണ് ഇതെന്നും കമ്മിഷൻ അറിയിച്ചു.2024 മാർച്ച് ഒന്ന് മുതല്‍ പ്രതിദിനം 100 കോടിയോളം രൂപയുടെ വസ്തുക്കള്‍ അധികൃതർ പിടിച്ചെടുക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നത്. 3475 കോടി രൂപയായിരുന്നു 2019-ലെ പൊതുതിരഞ്ഞെടുപ്പ് കാലത്ത് പിടികൂടിയത്.
ഈ തുകയില്‍ നിന്നും വലിയ വർധനവാണ് നിലവില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ തടയുന്നതിനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നതെന്ന് പ്രസ്താവയില്‍ പറയുന്നു.
വോട്ടർമാർക്ക് നല്‍കുന്ന സൗജന്യങ്ങളുടേയും മയക്കുമരുന്നിന്റേയും അളവിലും വൻ വർധനവുണ്ടായിട്ടുണ്ട്. 2019-ല്‍ പിടികൂടിയത് 1,279.9 കോടി രൂപയുടെ മയക്കുമരുന്നായിരുന്നെങ്കില്‍ 2024-ല്‍ അത് 2,068.8 കോടി രൂപയായി ഉയർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.