ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് ദല്‍ഹി വിചാരണ കോടതി അനുമതി നല്കി.ചോദ്യം ചെയ്യലിന് അനുമതി തേടി സിബിഐ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിത ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്. ദല്‍ഹി മദ്യനയം തനിക്ക് താല്പര്യമുള്ള ഒരു സ്വകാര്യ കമ്പിനിയ്ക്ക് നല്കാന് അരവിന്ദ് കെജ്രിവാളിന് 100 കോടി രൂപ നല്‍കിയത് കെ. കവിതയാണെന്ന് ഇഡി പറയുന്നു.കെ. കവിത ദല്‍ഹിയിലെ ഒൻപത് റീട്ടെയ്ല്‍ സോണുകളില്‍ മദ്യവിതരണക്കുത്തക പിടിച്ച സൗത്ത് ഗ്രൂപ്പില്‍ അംഗമാണ്. ഈ അഴിമതി തുകയാണ് അരവിന്ദ് കെജ്രിവാള് ഗോവയിലെ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. കെ. കവിതയ്ക്ക് പുറമെ ആന്ധ്രയിലെ വൈഎസ്ആര്‍സിപി എംപി മഗുണ്ട ശ്രീനിവാസലു റെഡ്ഡി, അദ്ദേഹത്തിന്റെ മകന് രാഘവ് മഗുണ്ട, അരബിന്ദോ ഗ്രൂപ്പ് പ്രൊമോട്ടര്‍ ശരത് റെഡ്ഡി, ദല്‍ഹി ബിസിനസുകാരന് സമീര്‍ മഹേന്ദ്രു എന്നിവര്‍ സൗത്ത് ഗ്രൂപ്പില്‍ അംഗങ്ങളാണ്.
ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ദല്‍ഹി റോസ് അവന്യു കോടതി ഇവരെ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരുടെ ഇടക്കാലജാമ്യാപേക്ഷ ഏപ്രില്‍ 9ന് പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.