ഡൽഹി ; ലോക സൗന്ദര്യ മത്സരത്തിലെ ചട്ടക്കൂട്ടുകളെല്ലാം മാറ്റിമറിച്ച് 60-ാം വയസ്സിൽ മിസ് യൂണിവേഴ്സായി അർജനറീനക്കാരിയായ അലെജാന്ദ്രാ റോഡ്രിഗസ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലോകസൗന്ദര്യ മത്സരത്തിലാണ് അലെജാന്ദ്രോ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. ഏറ്റവും പ്രായം കൂടിയ മിസ് യൂണിവേഴ്സെന്ന അപൂർവനേട്ടം അവരെ തേടിയെത്തിയിരിക്കുകയാണ്.
കരിയറിൽ അഭിഭാഷകയും മാധ്യമപ്രവർത്തകയായുമൊക്കെ ജോലി ചെയ്തിട്ടുള്ള ആളാണ് അലെജാന്ദ്ര. അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാനുള്ള പ്രായപരിധിയെല്ലാം താൻ മറികടന്നുവെന്നാണ് അവർ കരുതിയിരുന്നത്. നേരത്തെ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. 1952 മുതൽ തുടങ്ങിയ മത്സരത്തിൽ 18നും 28നും ഇടയിൽ പ്രായമുള്ള, അവിവാഹിതരായ, കുട്ടികളില്ലാത്ത യുവതികൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ.
എന്നാൽ ആ നിയമത്തിൽ ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്. ലോകത്തിലെ സൗന്ദര്യ മത്സരങ്ങളിൽ 18 മുതൽ 73 വയസ്സ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഈ മാറ്റമാണ് അലെജാന്ദ്രോയ്ക്ക് തുണയായത്. കഴിഞ്ഞ സെപ്തംബറിലാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്. 2024ലെ ലോക സൗന്ദര്യ മത്സരത്തിന് ഈ നിയമം ബാധകമാണ്. 2022ൽ ലോകസുന്ദരിപ്പട്ടം നേടിയ 28കാരി ഗബ്രിയേലാണ് നിലവിൽ മത്സരത്തിൽ വിജയിച്ചിട്ടുള്ള ഏറ്റവും പ്രായം കൂടിയ വനിത.


.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.