വനിതാ ഹോസ്റ്റലില്‍ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും സുഹൃത്തും അറസ്റ്റില്‍

ചെന്നൈ: വനിതാ ഹോസ്റ്റലില്‍നിന്ന് 1.3 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ ഐ.ടി .ജീവനക്കാരിയും സുഹൃത്തായ ടാക്സി ഡ്രൈവറും അറസ്റ്റില്‍.

ചൂളൈമേടിലെ വനിതാഹോസ്റ്റലില്‍ താമസിക്കുന്ന ഐ.ടി. ജീവനക്കാരിയായ ഷർമിള(26), സുഹൃത്ത് സുരേഷ്(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഞ്ചാവ് കടത്തല്‍ സംഘത്തിലുള്‍പ്പെട്ട സുരേഷ് 1.3 കിലോ കഞ്ചാവ് സൂക്ഷിക്കാനായി ഷർമിളയ്ക്ക് നല്‍കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

ഷർമിള തുറൈപാക്കത്തിന് സമീപമുള്ള ഐ.ടി. സ്ഥാപനത്തില്‍ ജോലിചെയ്ത് വരുകയായിരുന്നു. ഓഫീസിലേക്കും തിരിച്ചും ഐ.ടി.സ്ഥാപനത്തിന്റെ ടാക്സിയിലാണ് പോയിരുന്നത്. ഷർമിള, സുരേഷ് ഓടിച്ചിരുന്ന ടാക്സിയിലാണ് സ്ഥിരമായി സഞ്ചരിച്ചിരുന്നത്. 

രണ്ടുപേരും സൗഹൃദത്തിലായിരുന്നു. തുടർന്നാണ് കഞ്ചാവ് സൂക്ഷിക്കാനായി ഷർമിളയ്ക്ക് നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രണ്ട് പേരെയും റിമാൻഡ് ചെയ്തു.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ചെന്നൈയില്‍ എത്തിക്കുന്ന കഞ്ചാവ് വിവിധഏജന്റുമാർക്ക് എല്പിക്കുന്നജോലിയും ടാക്സി ഡ്രൈവറായ സുരേഷ് ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു. കഞ്ചാവുവില്പനയുമായി ബന്ധപ്പെട്ട് സുരേഷിന്റെ പങ്കിനെ ക്കുറിച്ച്‌ കൂടുതല്‍ അന്വേഷണംനടത്തി വരുകയാണെന്നും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !