ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ മേഖലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളി യുവതിയുടേത്. കോയമ്പത്തൂരില്‍ സ്ഥിര താമസമാക്കിയ പാലക്കാട് സ്വദേശിനി രേഷ്മിയാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയിരുന്നു.
സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയില്‍ ദുപ്പട്ട ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ ഷാള്‍ കുരുങ്ങി ഇരിക്കുന്ന നിലയിലുള്ള മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ നിഗമനം.ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണു രേഷ്മ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം മാതാവ് മരിച്ചതു മുതല്‍ കടുത്ത വിഷാദത്തിലായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.