പത്തനംതിട്ട: മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി വിജിലൻസ് പരിശോധന നടത്തുന്നതിനിടെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ മണ്ഡലത്തിലെ കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ കൂട്ട അവധി.
മദ്യപിച്ച് ജോലിക്കെത്തിയ മൂന്ന് പേരെ പിടികൂടിയപ്പോഴാണ് 12 പേർ അകാരണമായി അവധിയെടുത്ത് മുങ്ങിയത്. അകാരണമായി അവധി എടുത്തവർക്കെതിരെ നടപടി ഉണ്ടാകും.പത്തനംതിട്ടയിൽ നിന്നെത്തിയ വിജിലൻസ് സംഘത്തിൻ്റെ മിന്നൽ പരിശോധനയിൽ മദ്യപിച്ചെത്തിയ മൂന്ന് കെഎസ്ആർടിസി ജീവനക്കാർ കുടുങ്ങി. ഇക്കാര്യം അറിഞ്ഞതോടെ രാവിലെ ജോലിക്കെത്തേണ്ട 12 ജീവനക്കാർ അവധിയെടുത്ത് മുങ്ങി.
പിന്നാലെ പത്തനാപുരത്തിൻ്റെ ഗ്രാമമേഖലകളിലേക്കുള്ള സർവീസുകളുൾപ്പെടെ 15 സർവീസുകൾ മുടങ്ങി. ഇതോടെ സ്ഥിരം യാത്രക്കാർ കൊടും ചൂടിൽ ബസ് കിട്ടാതെ വലഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.