ഫാമിലി, കെയർ റഫറണ്ടങ്ങൾ പരാജയപ്പെട്ടു; ഭേദഗതികൾ വോട്ടർമാർ ശക്തമായി നിരസിച്ചു

അയർലണ്ടിൽ  ഫാമിലി, കെയർ റഫറണ്ടങ്ങൾ പരാജയപ്പെട്ടു. ഐറിഷ് ഭരണഘടന ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അഭിപ്രായവോട്ടെടുപ്പില്‍ ഇന്ന് ഫലമറിഞ്ഞപ്പോൾ  സര്‍ക്കാര്‍ പക്ഷം തോറ്റു. ഹിതപരിശോധനയിൽ സർക്കാർ 'സമഗ്ര തോൽവി'യാണെന്ന് വരദ്കർ സമ്മതിച്ചു. 

ഞങ്ങൾക്ക് ഇതുവരെ ഔദ്യോഗിക ഫലങ്ങളൊന്നും ലഭിച്ചിട്ടില്ല, എന്നാൽ കുടുംബത്തെയും പരിചരണത്തെയും കുറിച്ചുള്ള ഭേദഗതികൾ വോട്ടർമാർ ശക്തമായി നിരസിച്ചതായി തോന്നുന്നു. സർക്കാരിന് "തെറ്റായി" എന്ന് പറഞ്ഞുകൊണ്ട് ടി ഷെക്ക് ലിയോ വരദ്കർ പരാജയം സമ്മതിച്ചു. രണ്ട് റഫറണ്ടങ്ങളുടെ ഫലം "വ്യക്തമാണ്" എന്ന് Tánaiste Micheal Martin പറഞ്ഞു.

“ഭരണഘടനയെ ഈ രീതിയിൽ മാറ്റുന്നതിനുള്ള വാദങ്ങൾ ഭൂരിപക്ഷത്തെ ബോധ്യപ്പെടുത്തിയില്ല. നമ്മുടെ ഭരണഘടനയുടെ പ്രധാന ദൗർബല്യമാണ് ജനങ്ങൾക്ക് അന്തിമമായി പറയാനുള്ള അവകാശം. അവരുടെ തീരുമാനത്തെ ഞങ്ങൾ പൂർണമായി മാനിക്കുന്നു. അദ്ദേഹം അറിയിച്ചു.

ഫാമിലി സംബന്ധിച്ചും, കെയര്‍ സംബന്ധിച്ചുമുള്ള ഭരണഘനിയിലെ നിര്‍വ്വചനങ്ങള്‍ പുതുക്കാനായുള്ള അഭിപ്രായം ജനങ്ങളില്‍ നിന്നും സ്വീകരിക്കാനാണ് വോട്ടെടുപ്പ് നടത്തിത്. കുടുംബം എന്നാല്‍ രണ്ട് പേര്‍ തമ്മിലുള്ള വിവാഹം മാത്രമല്ലെന്നും, ഡ്യൂറബിള്‍ റിലേഷന്‍ഷിപ്പുകളും കുടുംബം എന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം മുന്നോട്ട് വച്ചായിരുന്നു ആദ്യ റഫറണ്ടം. എന്നാല്‍ ഇതില്‍ വോട്ട് ചെയ്ത ജനങ്ങളില്‍ 55.28% ജനങ്ങളും ‘No’ എന്ന് വോട്ട് ചെയ്തു. സര്‍ക്കാര്‍ കക്ഷികള്‍ ‘Yes’ എന്ന അഭിപ്രായത്തെയായിരുന്നു പിന്തുണച്ചിരുന്നത്. അതേസമയം രാജ്യത്തെ കത്തോലിക്കാ സഭ ഉൾപ്പടെ വിവിധ സംഘടനകൾ  ‘No’ എന്ന അഭിപ്രായത്തെ പിന്തുണച്ചു.

ഇന്ന് വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിച്ച ഫാമിലി റഫറണ്ട വോട്ടെടുപ്പില്‍ സര്‍ക്കാരിന് എതിരായി 67.7 ശതമാനം പേരും വോട്ടുചെയ്തു. 

കൗണ്ടി  ഡോണഗേലിലെ വോട്ടര്‍മാരാണ് NO പക്ഷത്തിന് ഏറ്റവും ഉയര്‍ന്ന വോട്ട് നല്‍കിയത്, അവിടെ 80.2% പേര്‍ ഭേദഗതിയെ എതിര്‍ത്തപ്പോള്‍ 19.8% പേര്‍ YES അനുകൂലിച്ച് വോട്ട് ചെയ്തു

39 ഐറിഷ് പാര്‍ലമെന്റ്( ഡെയില്‍ ) നിയോജക മണ്ഡലങ്ങളില്‍ ഡണ്‍ലേരി ഒഴികെ മറ്റെല്ലായിടത്തും ഫാമിലി റഫറണ്ടം പരാജയപ്പെട്ടു. അവിടെ 255 വോട്ടുകളുടെ പിന്‍ബലത്തില്‍ 50.3% പേര്‍ YES പക്ഷത്തിനും 49.7% പേര്‍ NO പക്ഷത്തിനും വോട്ട് ചെയ്തു. 

"ഒരു ഗവൺമെൻ്റ് ഒരു റഫറണ്ടത്തിൽ തോൽക്കുന്നത് ഇത് ആദ്യമായല്ല, യഥാർത്ഥത്തിൽ ഇത് 12-ഉം 13-ഉം തവണയാണ്, അതിനാൽ റഫറണ്ടങ്ങൾ പരാജയപ്പെട്ട കാലഘട്ടങ്ങൾ ഞങ്ങൾ മുമ്പ് കണ്ടിട്ടുണ്ട്, നിർഭാഗ്യവശാൽ ഇത് അത്തരം അവസരങ്ങളിൽ ഒന്നാണ്, പക്ഷേ ഞങ്ങൾ ഇത് പൂർണ്ണമായും അംഗീകരിക്കുന്നു. ഫലം നൽകുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മന്ത്രിമാർ അറിയിച്ചു.

VIEW ALL RESULTS: Referendum-39th-amendment/results

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !