ഡാളസ്: ചെങ്ങന്നൂർ കല്ലിശ്ശേരി മേലയിൽ എം.സി. ചാക്കോയുടെ (കുഞ്ഞുമോൻ) ഭാര്യ, അമ്മിണി ചാക്കോ (78) ഇരവിപേരൂർ സെൻ്റ് ജോൺസ് ഹൈസ്കൂൾ റിട്ട. അധ്യാപിക, ഡാലസിൽ അന്തരിച്ചു.
ഇരവിപേരൂർ കോയിപ്പുറത്തുപറമ്പിൽ കെ. ഒ.തോമസിൻ്റെയും മറിയാമ്മ തോമസിന്റെയും മകളാണ് പരേത. 1995 മുതൽ 2000 വരെ വാർഡ് ഇരവിപേരൂർ പഞ്ചായത്തു മെംബർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: പരേതയായ മിനി ചാക്കോ, പരേതനായ മനോജ് ചാക്കോ, വിനോദ് ചാക്കോ (യുഎസ്), മഞ്ചേഷ് ചാക്കോ (യുഎസ്)
മരുമക്കൾ: മിൽസി മനോജ്, ക്രിസ്റ്റി ചാക്കോ, സ്റ്റെഫി ചാക്കോ (എല്ലാവരും ഡാളസ്, യുഎസ്).
പൊതുദർശനം മാർച്ച് 08 വെള്ളിയാഴ്ച വൈകുന്നേരം 5 PM മുതൽ 8 PM വരെ സെൻ്റ് തോമസ് ക്നാനായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ (727 Metker St, Irving, TX 75062) നടക്കും.
സംസ്കാര ശുശ്രൂഷകൾ മാർച്ച് 09 ശനിയാഴ്ച രാവിലെ 11 മണിക്ക് സെൻ്റ് തോമസ് ക്നാനായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിലും, തുടർന്ന് റോളിംഗ് ഓക്സ് മെമ്മോറിയൽ സെൻ്റർ സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) ശവസംസ്കാരവും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.