മന്ത്രി വിഎൻ വാസവൻ പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗത്തിൽ നേതാക്കളുടെ കയ്യാങ്കളി..മുതിർന്ന നേതാവിന് മർദ്ദനമേറ്റതായി റിപ്പോർട്ട്

പത്തനംതിട്ട :തെരെഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കയ്യാങ്കളി.

രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മിലുണ്ടായ കൈയാങ്കളിൽ മുതിർന്ന സെക്രട്ടറിയേറ്റ് അംഗത്തിന് മർദ്ദനമേറ്റു. 

പിന്നാലെ അദ്ദേഹം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദവികളും രാജിവച്ചു പാർട്ടിക്ക് പരാതിയും നൽകി. മന്ത്രി വാസവൻ കൂടി പങ്കെടുത്ത യോഗത്തിലാണ് ഇന്നലെ കൈയ്യാങ്കളി നടന്നത്.


തിങ്കൾ രാത്രി തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം ചേർന്നപ്പോൾ ആറന്മുള മണ്ഡലത്തിൽ ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിലവിലുള്ള പ്രചാരണ രീതികളെ വിമർശിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടത്.. 

ഈ രീതിയിൽ പ്രചാരണം മുന്നോട്ട് പോയാൽ ഐസക്ക് തോൽക്കുമെന്നും അദ്ദേഹം തുറന്നുപറഞ്ഞു. നേതാക്കളുടെ പ്രചാരണ രംഗത്തുള്ള ആലസ്യം പരാമർശിച്ചു കൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ പറഞ്ഞത്. തുടർന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്ന് രാജി സന്നദ്ധതയും അറിയിച്ചു.

ഇതോടെ, അടുത്ത ജില്ലാ സെക്രട്ടറി സ്ഥാനം നോട്ടമിടുന്ന ജില്ലാ സെക്രട്ടറിയേറ്റംഗം  ഇദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ നില തെറ്റിയ മുതിർന്ന അംഗം മറിഞ്ഞു വീണു.  

കമ്മിറ്റിയിൽ  പങ്കെടുത്ത മന്ത്രി വാസവൻ നോക്കി നിൽക്കുമ്പോഴായിരുന്നു മർദനം. ഇതിന് പിന്നാലെ മർദ്ദനമേറ്റ മുതിർന്ന നേതാവ് പാർട്ടിക്ക് പരാതിയും നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !