പാലാ;പാലാ നഗരസഭയിലെ കിഴതടിയൂരിൽ നിന്ന് തുടങ്ങി സിവിൽസ്റ്റേഷൻ ഭാഗത്ത് അവസാനിക്കുന്ന ബൈപ്പാസിൽ നടപ്പാത കയ്യേറി അനധികൃതമായി പ്രവർത്തിക്കുന്ന ബജ്ജിക്കട മാറ്റി സ്ഥാപിച്ച് വഴിനടപ്പുകാരുടെ യാത്ര സുഗമമാക്കാൻ അധികൃതർ തയ്യാറാകണമെന്ന്.യൂത്ത് കോൺഗ്രസ് നേതാവ് ടോണി തൈപ്പറമ്പിൽ ആവശ്യപ്പെട്ടു.
നിരവധി വിദ്യാർഥികളും യാത്രക്കാരും നഗരത്തിന്റ ഇരുവശങ്ങളിലേക്കും സുഗമമായി നടന്നു നീങ്ങാൻ ഉപയോഗിക്കുന്ന ബൈപ്പാസ് നടപ്പാത നിലവിലെ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളും എണ്ണയും വീണ് വൃത്തിഹീനമായ സാഹചര്യമാണ്.നടപ്പാതയിൽ ഉപയോഗ ശൂന്യമായ എണ്ണയും മറ്റും വീണ് വഴിനടപ്പുകാർ തെന്നി വീഴുന്ന സാഹചര്യം ഉണ്ടെന്നും ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് അപകടം സംഭവിക്കുന്ന തരത്തിലാണ് നിലവിലെ അവസ്ഥയെന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു.
അനധികൃതമായി ബൈപ്പാസ് നടപ്പാത കയ്യേറി പ്രവർത്തിക്കുന്ന കടയുടെ പ്രവർത്തനത്തിന് നഗരസഭാ അധികാരികളുടെ മൗനാനുവാദം ഉള്ളതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥർക്കും അധികൃതർക്കും കടയുടമ സാമ്പത്തിക സഹായം നൽകുന്നതിനാലാണ് ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കാൻ സാധിക്കുന്നതെന്നുമാണ് യൂത്തു കോൺഗ്രസ് നേതാവിന്റെ ആരോപണം.കടയിൽ നിന്ന് വലിച്ചെറിയുന്ന ഭക്ഷണ വസ്തുക്കളുടെ വേസ്റ്റുകളും പേപ്പർ പ്ലെയ്റ്റുകളും സമീപത്തെ പറമ്പിലേക്ക് വലിച്ചെറിയുന്നതും ദുർഗന്ധത്തിനും അതിരൂക്ഷമായ ഈച്ച ശല്യത്തിനും കാരണമാകുന്നതായും ടോണി പറഞ്ഞു.
പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ നടപ്പാത കയ്യേറി പ്രവർത്തിക്കുന്ന സ്ഥാപനം മാറ്റിസ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ലങ്കിൽ നഗരസഭാ കാര്യാലയത്തിന് മുൻപിൽ പൊതുജന സഹകരണത്തോടെ കുത്തിയിരിരുന്നു പ്രതിഷേധിക്കുമെന്നും ടോണി മുന്നറിയിപ്പ് നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.