ഡബ്ലിൻ;അയർലണ്ടിൽ പെട്രോള്‍, ഡീസല്‍, ഗ്രീന്‍ ഡീസല്‍ എന്നിവയ്ക്ക് ഒഴിവാക്കിയ നികുതി ഏപ്രില്‍ ഒന്നുമുതല്‍ വീണ്ടും പുനഃസ്ഥാപിക്കുന്നതായി റിപ്പോർട്ടുകൾ വീണ്ടും നികുതി വർധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
രണ്ടു വർഷങ്ങൾക്ക് മുൻപ് വിലവർദ്ധനവ് പിടിച്ചു നിർത്താൻ സർക്കാർ ഒഴിവാക്കിയ നികുതിയാണ് ഏപ്രിൽ ഒന്നുമുതൽ വീണ്ടും പുനഃസ്ഥാപിക്കുന്നത്.
ഇതോടെ പെട്രോള്‍ ലിറ്ററിന് നാല് ശതമാനവും ഡീസലിന് മൂന്ന് ശതമാനവും മാര്‍ക്ക് ചെയ്ത ഗ്യാസ്ഗ്രീന്‍ ഡീസലിന് 1.5 ശതമാനവുമാണ് വിലവർദ്ധനവ് ഉണ്ടാകുക ഇതുകൂടാതെ പ്രധാന കമ്പനികള്‍ ബ്രോഡ്ബാന്‍ഡ്, മൊബൈല്‍, ടെലിവിഷന്‍ സര്‍വ്വീസ് നിരക്കുകളിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകും.
വിവിധ ഘട്ടങ്ങളായി വില വർദ്ധനവ് നടപ്പിൽ വരുത്തുന്ന സർക്കാർ ഓഗസ്റ്റോടെ നികുതി പൂര്‍ണ്ണമായും പുനസ്ഥാപിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
റഷ്യ ഉക്രയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ വിലവർദ്ധനവ് ഉണ്ടായത് ഇതേ തുടർന്ന് അന്നത്തെ ധനമന്ത്രി പാസ്‌കല്‍ ഡോണോ എക്സൈസ് നികുതി കുറയ്ക്കാൻ തീരുമാനമെടുക്കുകയായിരുന്നു.നികുതി വർധിപ്പിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തി വർദ്ധനവിനെതിരെ പ്രതിപക്ഷവും വിവിധ കണ്‍സ്യൂമര്‍ ഗ്രൂപ്പുകളും രംഗത്തുവന്നിട്ടുണ്ടെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന നിലപാടിലാണ് സര്‍ക്കാരും മന്ത്രി പാസ്‌കല്‍ ഡോണോയും.
തിങ്കളാഴ്ച മുതല്‍ എയ്ര് , വോഡ ഫോണ്‍, സ്‌കൈ അയര്‍ലണ്ട്, ത്രീ എന്നിവയാണ് പ്രതിമാസ പ്ലാന്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.2 മുതല്‍ 8 യൂറോ വരെയാകും കൂടുക. വര്‍ഷാവസാനം വിര്‍ജിന്‍ മീഡിയയും നിരക്ക് വര്‍ധിപ്പിക്കും.
ഏര്‍, വോഡ ഫോണ്‍, ത്രീ എന്നിവ വാര്‍ഷിക വര്‍ധനവിന്റെ ഭാഗമായാണ് നിരക്കുകള്‍ കൂട്ടുന്നത്.നിരക്ക് വര്‍ധനവില്‍ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ റെഗുലേറ്റര്‍ കോംറെഗ് ആശങ്ക അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.