വോട്ട് ചെയ്യേണ്ടത് ക്രൈസ്തവരെ സഹായിക്കുന്ന പാർട്ടികൾക്ക് മാത്രം അൽമായ ഫോറം സെക്രട്ടറി, ടോണി ചിറ്റിലപ്പിള്ളി

എറണാകുളം; സമുദായപരമായും രാഷ്ട്രീയപരമായും ക്രൈസ്തവര്‍ സംഘടിക്കപ്പെടുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ ഭയം നിറയുകയാണോ? 

ഇടതുപക്ഷ പ്രസ്ഥാനം വളര്‍ത്തിയെടുത്ത യുക്തിവാദത്തിൽ അടിസ്ഥാനപ്പെടുത്തി ബൗദ്ധിക സാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവ വിരോധം ഇന്നും ശക്തമായി തുടരുന്നു.

കോൺഗ്രസിന്റെ മതേതര സ്വഭാവത്തിന് സംഭവിച്ച അപചയവും അവരുടെ ക്രൈസ്തവ സമുദായങ്ങളോടുള്ള പ്രകോപനപരമായ അവഗണനയും ക്രൈസ്തവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്.

കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറയുന്നത് സച്ചാർ കമ്മീഷൻ റിപ്പോർട്ട് മാത്രം നടപ്പിലാക്കാനാണോ?  ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടും നടപ്പിലാക്കേണ്ടേ ?

ന്യൂനപക്ഷ സമുദായം എന്ന രീതിയിൽ ക്രിസ്ത്യൻ സമുദായങ്ങൾക്ക് കിട്ടേണ്ട അനുകൂല്യങ്ങൾ നിഷേധിക്കുകയും മറ്റു  സമുദായങ്ങൾക്ക്  അനർഹമായ പ്രാധാന്യം നൽകുകയും ചെയ്ത് കഴിഞ്ഞ കാലങ്ങളിൽ ക്രൈസ്തവരെ അപമാനിച്ചത് മറക്കുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകേണ്ടത് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടും,വന്യജീവി ആക്രമണവും,റബ്ബറിന്റെ വിലയിടിവും,തീരദേശ-മലയോര മേഖലയുടെ അവഗണന യുമാണ്.

പലസ്തീനികൾക്കും ഹമാസിനും കേരളത്തിൽ കുടപിടിക്കാൻ ആളുകൾ ധാരാളമാണ്.മറുവശത്ത് ക്രൂര പീഡനങ്ങൾക്ക് ഇരയായി കൊല്ലപ്പെടുന്ന നൂറുകണക്കിന് ക്രൈസ്തവരെ  ഓർക്കാൻ ആരുമില്ല.

ഇന്ന് ക്രൈസ്തവർ വലിയ രീതിയിലുള്ള സാമൂഹിക-സാമ്പത്തിക  അസമത്വങ്ങൾ  നേരിടുന്നു.ക്രൈസ്തവർക്ക് വേണ്ടി സംസാരിക്കാനും അവകാശങ്ങൾ നേടിത്തരാനും ഇടതു-വലതു രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കുന്നില്ല.

ക്രൈസ്തവർ അവരുടെ ന്യായമായ അവകാശം ആവശ്യപ്പെടുമ്പോൾ അതിന്മേൽ വർഗീയത ആരോപിക്കുന്നവരുടെ തലകൾ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.  

ഇതുവരെ ക്രൈസ്തവർക്കനുകൂലമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ തയ്യാറാകുന്നില്ല.തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നൽകാൻ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ആവേശമാണ്.

എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആ ആവേശം കാണുന്നില്ല.ഈ തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ ഭരണനേതൃത്വത്തിലും സര്‍ക്കാര്‍ സംരംഭങ്ങളിലും ക്രൈസ്തവരെ നീതിപൂര്‍വം പരിഗണിക്കാൻ തയ്യാറാവുന്നവരോട് മാത്രം അനുകൂല നിലപാട് സ്വീകരിക്കും.

ഈ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ പോലും ക്രൈസ്തവരുടെ ന്യായമായ പരാതികൾക്ക് ഒരു മുന്നണിയും ചെവി നല്കിയിട്ടില്ല എന്നതല്ലേ യാഥാർത്ഥ്യം? 

അതിനാൽ, ക്രൈസ്തവ സമുദായാംഗങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പരിഗണന കേരള രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിയുമെന്ന് ഉറപ്പുള്ളവരും വ്യക്തിത്വസമഗ്രതയുള്ളവരുമായ സ്ഥാനാർത്ഥികൾ ജയിക്കുന്നു എന്നുറപ്പാക്കാൻ ക്രൈസ്തവർ  ശ്രദ്ധിക്കണം.

വോട്ട് ചെയ്യേണ്ടത് ക്രൈസ്തവരെ സഹായിക്കുമെന്ന് പ്രകടനപത്രികയിൽ ഉറപ്പു നൽകുന്ന   പാർട്ടികൾക്ക് മാത്രമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !