ഡബ്ലിൻ;അയർലണ്ടിൽ ' സംസ്കൃതി സത്സംഗ് ' രൂപീകൃതമായി ' ആർഷ ഭാരത ചൈതന്യം ലോകം മുഴുവൻ പ്രസരിപ്പിച്ച മതങ്ങളുടെ മാതാവായ ഹൈന്ദവീയതയ്ക്കും സനാതന ധർമ്മ പ്രചാരണത്തിനും നവജീവൻ നൽകുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ ഹിന്ദുമത വിശ്വാസികളുടെ നേതൃത്വത്തിൽ അയർലണ്ടിൽ പുതിയ ഹിന്ദു സംഘടന രൂപീകൃതമായി.
കഴിഞ്ഞ ദിവസം അയർലണ്ട് വിനായക ടെമ്പിളിൽ ചേർന്ന പ്രഥമ യോഗത്തിൽ പൂജനീയ ശ്രീ മുത്തുസ്വാമി ഗുരുക്കൾ സംഘടനയുടെ ലോഗോപ്രകാശനം നിർവ്വഹിക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.തുടർന്ന് സ്വാമി ശാന്തിവൃതാനന്ദയുടെ(eire vedanda society)പ്രഭാഷണവും മാതാപിതാ പാദപൂജയും പ്രാർത്ഥനയും നടന്നതായി സംഘാടകർ അറിയിച്ചു.
സംഘടനയുടെ ഭാഗമായി പ്രവർത്തിക്കാനും സഹകരിക്കാനും താല്പര്യമായുള്ളവർ ദയവായി ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും നേതാക്കൾ അറിയിച്ചു..Contact:+353 89 426 3101
Aneesh Ravindran
+353 89 262 0405
Anoop
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.