കോട്ടയം;പാലായിൽ ക്ഷേത്ര ഭരണ സമിതി അംഗത്തിന് നേരെ ക്ഷേത്ര മുറ്റത്ത് മുൻ ബിജെപി നേതാവിന്റെ ആക്രമണം.
പാലാ ഐങ്കൊമ്പ് പാറേക്കാവ് ദേവസ്വം ഭരണ സമിതി അംഗം പ്രശാന്തിന് നേരെയാണ് ബിജെപി മുൻ രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കരിങ്ങനാതടത്തിൽ (സുരേഷ് എഴാച്ചേരി) (50) കൊലവിളിയും നടത്തിയത്..ആക്രമണത്തിൽ സാരമായി പരിക്കേറ്റ പ്രശാന്തിനെ ക്ഷേത്ര ജീവനക്കാർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് ഗുരുതര വകുപ്പുകൾ ചേർത്ത് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയുകയും സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
'' വെറും 4900 രൂപയ്ക്ക് മൂന്നു ദിവസത്തെ തിരുപ്പതി ദർശനം ഇപ്പോൾ സാധ്യമാകും ''
അതേസമയം ഐങ്കൊമ്പ് ക്ഷത്രം ഭരണസമിതി അംഗവും സമീപത്തെ സ്കൂൾ സെക്രട്ടറിയും വിവിധ സംഘടനകളുടെ ഭാരവാഹിയുമായ പ്രശാന്തിന് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് സമീപ വാസികൾ പറയുന്നു.ക്ഷേത്ര പരിസരത്തു വൈകുന്നേരങ്ങളിൽ നടക്കുന്ന മദ്യപാനവും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും ചോദ്യം ചെയ്തത്തിന്റെ മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും സംഭവത്തിൽ ശക്തമായ നിയമ നടപടികളുമായി മുൻപോട്ടു പോകുമെന്നും പ്രദേശത്തെ പൊതു പ്രവർത്തകർ പറഞ്ഞു..
ക്ഷത്ര ഭരണ സമിതി അംഗത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ക്ഷത്രം ഭാരവാഹികളും കടുത്ത അമർഷം പ്രകടിപ്പിച്ചു നിലവിൽ രാമപുരം പോലീസിൽ ക്ഷേത്ര ഭരണ സമിതിയും പരാതി നൽകിയതായി അംഗങ്ങളും ഭക്ത ജനങ്ങളും അറിയിച്ചു.
സംഭവത്തെ തുടർന്ന് ക്ഷേത്രം ജീവനക്കാർ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളിൽ സുരേഷ് 'താൻ ബിജെപി പ്രവർത്തകനാണെന്നും കൊലപ്പെടുത്തി ജയിലിൽ പോകാൻ മടിയില്ലെന്നും വിളിച്ചു പറയുന്നതും വ്യക്തമാണ് ''
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.