ഡബ്ലിൻ;രണ്ടുദിവസം മുൻപ് അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്ക് യാത്ര ചെയ്ത വ്യക്തിക്ക് മീസിൽസ് ബാധ സ്ഥിരീകരിച്ചതായി അയർലണ്ട് ആരോഗ്യ വകുപ്പ് അറിയിച്ചു.
വിമാനത്തിൽ ഇയ്യാൾക്കൊപ്പം യാത്ര ചെയ്ത നിരവധി യാത്രക്കാർക്ക് അടിയന്തര മുന്നറിയിപ്പ് നൽകിയതായും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.2024 മാർച്ച് 9 ശനിയാഴ്ച രാവിലെ 6:30 ന് അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്ക് എത്തിയ ഇത്തിഹാദ് എയർവേയ്‌സ് വിമാനമായ EY45 ൽ യാത്ര ചെയ്ത ചില യാത്രക്കാരോട് HSEയുമായി ബന്ധപ്പെടണമെന്ന് പബ്ലിക് ഹെൽത്ത് വിഭാഗം ഇതിനോടകം അറിയിച്ചു.നൂറുകണക്കിനു യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
യാത്രക്കാരിൽ ഗർഭിണികളോ, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളോ, 12 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളോ ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ പ്രാദേശിക എച്ച്എസ്ഇ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് ഹെൽത്ത് അല്ലെങ്കിൽ HSELive (ഫ്രീഫോൺ 1800 700 700 അല്ലെങ്കിൽ 00 353 1 240 8787) എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.ഈ വർഷം അയർലണ്ടിൽ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മീസിൽസ് കേസാണിത്. വെസ്റ്റ്‌മീത്തിൽ 40 വയസ്സ് പ്രായമുള്ള ഒരാളാണ് മീസിൽസ് ബാധിച്ച് മരിച്ചു. പടിഞ്ഞാറൻ അയർലൻഡിൽ ഒരു കൗമാരക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.