ടോക്കിയോ: ജാപ്പനീസ് സ്വകാര്യ ബഹിരാകാശ കമ്പനി സ്പേസ് വണ്ണിന്റെ പുത്തൻ റോക്കറ്റിന്റെ ആദ്യ വിക്ഷേപണം പരാജയപ്പെട്ടു. കൈറോസ് എന്ന ചെറു ഖര ഇന്ധന റോക്കറ്റാണ് വിക്ഷേപണത്തിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചത്. പടിഞ്ഞാറൻ ജപ്പാനിലെ കീ സ്പേസ് പോർട്ടിൽ നിന്നായിരുന്നു വിക്ഷേപണം.
ഉയർന്ന് പൊങ്ങിയതിന് പിന്നാലെ നിർദ്ദിഷ്ട ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ റോക്കറ്റിലെ നിയന്ത്രണ സംവിധാനം സ്വയം നശിപ്പിക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് പൊട്ടിത്തെറിയേക്കുറിച്ച് കമ്പനി നൽകുന്ന വിശദീകരണം.
സർക്കാരിന്റെ ചെറുപരീക്ഷണ സാറ്റലൈറ്റിനെ ഓർബിറ്റിലെത്തിക്കാനുള്ള ലക്ഷ്യത്തിലായിരുന്നു കൈറോസ് വിക്ഷേപിച്ചത്. ശരിയായ സമയം എന്നാണ് ഗ്രീക്ക് പേരായ കൈറോ അർത്ഥമാക്കുന്നത്. എന്നാൽ വിക്ഷേപണത്തിന് നിമിഷങ്ങൾക്ക് പിന്നാലെ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.വലിയ രീതിയിൽ പുകയും അഗ്നിയും വഹിപ്പിച്ചുകൊണ്ട് റോക്കറ്റ് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. സംഭവം അന്വേഷിക്കുമെന്നും സ്പേയ്സ് വൺ വിശദമാക്കി.
വിക്ഷേപണത്തറയ്ക്കും പരിസരത്തുമായി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ചിതറി വീണു. ഇവ അഗ്നി പടർത്തുന്നതിന് മുന്നേ നിയന്ത്രണ വിധേയമാക്കാൻ ജീവനക്കാർക്ക് സാധിച്ചത് മറ്റ് അപകടങ്ങളുണ്ടാക്കിയിട്ടില്ല. ആയിരക്കണക്കിന് ആളുകളായിരുന്നു വിക്ഷേപണം കാണാനായി ഇവിടേക്ക് എത്തിയിരുന്നത്. പുതിയ രീതിയിലുള്ള റോക്കറ്റ് പരീക്ഷണങ്ങളിൽ ഇത്തരം പാളിച്ചകൾ പതിവാണെന്നാണ് സ്പേയ്സ് വൺ പ്രതികരിക്കുന്നത്. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ സാറ്റലൈറ്റ് വിക്ഷേപിക്കാനുള്ള ജപ്പാന്റെ ശ്രമങ്ങൾക്ക് പരുക്കുകൾ സൃഷ്ടിക്കുന്നതാണ് പൊട്ടിത്തെറിയെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.
വിക്ഷേപിച്ച് 51 മിനിറ്റുകൾകൊണ്ട് സാറ്റലൈറ്റിനെ ഓർബിറ്റിലെത്തിക്കാനുള്ളതായിരുന്നു കൈറോയുടെ ലക്ഷ്യം. യന്ത്ര ഭാഗങ്ങളുടെ ലഭ്യതക്കുറവിനേ തുടർന്ന് അഞ്ച് തവണയോളമാണ് ഈ വിക്ഷേപണം മാറ്റിവച്ചിരുന്നത്. ശനിയാഴ്ചയാണ് ഏറ്റവും ഒടുവിലായി വിക്ഷേപണം മാറ്റിയത്. കഴിഞ്ഞ ജൂലൈ മാസത്തിലും ജപ്പാൻ വിക്ഷേപിച്ച റോക്കറ്റ് പൊട്ടിത്തെറിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.